കോട്ടാങ്ങൽ 28 പടയണിക്ക് 30 ന് ചൂട്ടു വെക്കും

For full experience, Download our mobile application:
Get it on Google Play

കോട്ടാങ്ങൽ : ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ മഹാ ഭദ്രകാളി ക്ഷേത്രത്തിലെ 28 പടയണിക്കു 30 ന് ചൂട്ടു വെക്കും. കുളത്തൂർ കരയിൽ താഴത്തു വീട്ടിൽ കൊട്ടാരത്തിൽ മൂത്തോമുറി കൃഷ്ണപിള്ളയും കോട്ടാങ്ങൽ കരയിൽ പുളിക്കൽ കൊട്ടാരത്തിൽ സുരേഷ് കുമാറും ആണ്‌ ചൂട്ടു വെക്കുന്നത്. കരക്കാരുടെ നിറ സാന്നിധ്യത്തിൽ ഏവരുടെയും അനുവാദം തേടി കരനാഥൻമാർ ചൂട്ടുകറ്റയിലേക്ക് അഗ്നിയെ ആവാഹിച്ചു പടയണിക്കു ശുഭാരംഭം കുറിക്കും. വൃതശുദ്ധിയുടെയും മുന്നൊരുക്കത്തിന്റെയും നാളുകൾ കരകളെ ആത്മീയ ഉണർവിലേക്കു നയിക്കുന്നു.
ജനുവരി 19നു ക്ഷേത്രത്തിൽ എട്ടു പടയണിക്കു ചൂട്ടു വെക്കുന്നു.

ജനുവരി 20നു ചൂട്ടു വലത്തു നടക്കും. ജനുവരി 21,22 തീയതികളിൽ ഗണപതി കോലവും ജനുവരി 23,24 തീയതികളിൽ അടവിയും നടക്കും. ജനുവരി 25,26 തീയതികളിൽ വലിയ പടയണി നടക്കും. വലിയ പടയണി നാളിൽ നടക്കുന്ന വേലയും വിളക്കും ക്ഷേത്രത്തിലെ സുപ്രധാന ചടങ്ങ് ആണ്‌. അതേ ദിവസങ്ങളിൽ തിരു;മുഖം ദർശനം സാധ്യം ആയതിനാൽ പതിനായിരങ്ങൾ ആണ്‌ ക്ഷേത്രത്തിലേക്ക് പ്രാർത്ഥനാപൂർവ്വം എത്തുന്നത്. തുടർന്ന് 27 ന് മകര ഭരണി നാളിൽ ഇരു കരക്കാരും പുലവൃത്തം തുള്ളി പിരിയുന്നത്തോടെ പടയണി സമംഗളം പര്യവസാനിക്കും എന്ന് ക്ഷേത്ര ഭരണസമിതിക്ക് വേണ്ടി പ്രസിഡന്റ് സുനിൽ വെള്ളിക്കര, സെക്രട്ടറി റ്റി സുനിൽ താന്നിക്കപൊയ്കയിൽ, കോട്ടാങ്ങൽ ശ്രീഭദ്ര പടയണി സംഘം പ്രസിഡണ്ട് രാജൻ പിള്ള കുന്നേൽ, സെക്രട്ടറി മനീഷ് പുളിക്കൽ ഖജാൻജി രാഹുൽ തച്ചേട്ട്, ശ്രീദേവി വിലാസം പടയണി സംഘത്തിനുവേണ്ടി പ്രസിഡന്റ് അഡ്വ. അജീഷ് പുറത്തേട്ട്, സെക്രട്ടറി വാസു കുട്ടൻ നായർ തടത്തിൽ, ഖജാൻജി രതീഷ് ബാബു ചളുക്കാട്ട് പടയണി കോർഡിനേറ്റർ അനീഷ് ചുങ്കപ്പാറ എന്നിവർ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...