ഡല്‍ഹി: സംസ്ഥാനങ്ങളില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍പ്രകാരം ഇത്തവണ 100 സീറ്റെങ്കിലും നേടുമെന്ന ആത്മവിശ്വാസത്തില്‍ കോണ്‍ഗ്രസ്. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ഗാന്ധി എന്നിവര്‍ ഞായറാഴ്ച വിളിച്ച സ്ഥാനാര്‍ഥികളുടെയും സംസ്ഥാനനേതാക്കളുടെയും ഓണ്‍ലൈന്‍ യോഗത്തിലാണ് പാര്‍ട്ടി സ്ഥിതി മെച്ചപ്പെടുത്തുമെന്ന വിലയിരുത്തലുണ്ടായത്. ഇന്ത്യസഖ്യം 295 സീറ്റ് നേടുമെന്ന് യോഗത്തിനുശേഷം രാഹുല്‍ഗാന്ധി മാധ്യമങ്ങളോടും പറഞ്ഞു. ബി.ജെ.പി.ക്കെതിരേ കരുത്തോടെ പോരാടിയ എല്ലാ സ്ഥാനാര്‍ഥികളെയും രാഹുല്‍ അഭിനന്ദിച്ചു. കേരളം, കര്‍ണാടക, മഹാരാഷ്ട്ര, ഹരിയാണ, പഞ്ചാബ്, ഝാര്‍ഖണ്ഡ്, അസം, ഹിമാചല്‍പ്രദേശ്, ബിഹാര്‍, രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളിലുള്ളവരാണ് കോണ്‍ഗ്രസ് സ്ഥിതി മെച്ചപ്പെടുത്തുമെന്നറിയിച്ചത്. കേരളത്തില്‍ ഇത്തവണ ഇരുപതും ലഭിക്കുമെന്ന വിശ്വാസം എല്ലാവരും പങ്കുവെച്ചു. കര്‍ണാടകത്തില്‍ 20 സീറ്റുവരെ ലഭിക്കുമെന്ന് ഡി.കെ. ശിവകുമാര്‍ അറിയിച്ചു. തെലങ്കാനയിലെ 10 സീറ്റ് കിട്ടുമെന്നായിരുന്നു നേതാക്കളുടെ ആത്മവിശ്വാസം.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























