ആറന്മുള നിയോജക മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെ പ്രക്ഷോഭത്തിന് കോൺഗ്രസ്‌ ഒരുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കഴിഞ്ഞ എട്ട് വർഷമായ ജില്ല ആസ്ഥാനമുൾക്കൊള്ളുന്ന ആറന്മുള നിയോജകമണ്ഡലം വികസനം മുരടിപ്പിലാണെന്നും അതിനെതിരെ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകാൻ കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി തയ്യാറാകണമെന്നും നിയോജകമണ്ഡലം ക്യാമ്പ് എക്സിക്യുട്ടീവ് പ്രമേയം പാസാക്കി.
പത്തനംതിട്ട രാജീവ് ഭവനിൽ ചേർന്ന കോൺഗ്രസ് ആറൻമുള നിയോജകമണ്ഡലം ക്യാമ്പ് എക്സിക്യൂട്ടീവ് ഇടത് സർക്കാരിനെതിരെയുള്ള സമര പരിപാടികൾക്ക് രൂപം നൽകി. ആറന്മുള മണ്ഡലത്തിൽ ഒരു നിയമസഭ അംഗം ഇല്ലാത്ത സ്ഥിതിയിലാണ് കാര്യങ്ങൾ പോകുന്നത്. തുടങ്ങി വെച്ച പല പദ്ധതികളും വർഷങ്ങളായി മുടങ്ങി കിടക്കുന്നു. പത്തനംതിട്ട നഗരത്തിലെ അബാൻ മേൽപ്പാലം, ജില്ലാ സ്റ്റേഡിയം, ജനറൽ ആശുപത്രി കെട്ടിടനിർമ്മാണം തുടങ്ങി യവയെല്ലാം നിശ്ചലമാണ്. ജനറൽ ആശുപത്രിയിൽ രോഗികൾ അനുഭവിക്കുന്ന ദുരിതങ്ങൾ കാണാൻ ആരോഗ്യമന്ത്രിയായ ജനപ്രതിനിധിക്ക് കഴിയുന്നില്ല.

ഇലന്തൂർ ഗവ. കോളേജ് കെട്ടിടം നിർമ്മാണം നീളുന്നതു മൂലം കുട്ടികളുടെ ഭാവി ഇരുളടയുന്നു. കോഴഞ്ചേരി ഗതാഗത കുരുക്കിൽ വീർപ്പു മുട്ടുമ്പോഴും കോഴഞ്ചേരി പാലം ഇരുകര മുട്ടാതെ നിൽക്കുന്നു. നിയോജക മണ്ഡലത്തിലെ മിക്ക റോഡുകളും തകർന്ന് ഗതാഗതം ദുസഹമായിട്ടും ഇതൊക്കെ കാണേണ്ട ജനപ്രതിനിധി കാണാതെ പോകുന്നത് ദുഃഖകരമാണെന്നും ക്യാമ്പ് വിയിരുത്തി. വരുന്ന ത്രിതല പഞ്ചായത്ത്, നഗരസഭ തെരഞ്ഞെടുപ്പുകളിൽ മുന്നേറ്റം നടത്തുന്നതിനാവശ്യമായ പദ്ധതികൾ നടപ്പിലാക്കുന്നതിന് കെപിസിസിയുടെ നേതൃത്വത്തിൽ വയനാട് സംഘടിപ്പിച്ച ക്യാമ്പ് എക്സിക്യൂട്ടീവിന്റെ തുടർച്ചയായിട്ടായിരുന്നു ക്യാമ്പ്. അംഗങ്ങൾ ഒറ്റക്കും ഗ്രൂപ്പായും ചർച്ചകളിൽ പങ്കെടുത്തു.

സെപ്റ്റംബർ 15ന് മുൻപായി എല്ലാ മണ്ഡലങ്ങളിലും പുതിയ വാർഡ് കമ്മിറ്റികൾ നിലവിൽ വരും. കമ്മിറ്റികളുടെ സുഗമമായ രൂപീകരണത്തിനായി ഓരോ മണ്ഡലത്തിലും ഒരു മുതിർന്ന നേതാവിന് ചുമതല നൽകി. അവരെ സഹായിക്കുന്നതിനായി 2 ബ്ലോക്ക് ഭാരവാഹികളെ വീതം ഓരോ മണ്ഡലങ്ങളിലും ചുമതലപ്പെടുത്തി. എക്സിക്യുട്ടീവ് ക്യാമ്പ് കെ. പി സി സി രാഷ്ട്രീയ കാര്യസമിതി അംഗം ഷാനിമോൾ ഉസ്മാൻ ഉത്ഘാടനം ചെയ്തു. പത്തനംതിട്ട ബ്ലോക്ക് പ്രസിഡൻ്റ് ജെറി മാത്യം സാം അദ്ധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡൻ്റ് പ്രൊഫ. സതീഷ് കൊച്ചു പറമ്പിൽ, കെ.പി.സി സി ജനറൽ സെക്രട്ടറി പഴകുളം മധു, കെ. ശിവദാസൻ നായർ, പി മോഹൻരാജ്, എ ഷംസുദ്ദീൻ മാലേത്ത് സരളാദേവി ജോർജ് മാമൻ കൊണ്ടൂർ കെ ശിവപ്രസാദ്, ഡിസിസി ഭാരവാഹികളായ എ.സുരേഷ്കുമാർ, അനിൽ തോമസ്, എം.ജി. കണ്ണൻ, കെ ജാസിം കുട്ടി, റോഷൻ നായർ, ജോൺസൺ വിളവിനാൽ, സിന്ധു അനിൽ, ജി രഘുനാഥ്, സുനിൽ എസ് ലാൽ, സാംചെമ്പകത്തിൽ, സാമുവേൽ കിഴക്കു പുറം,റോജി പോൾ ദാനിയേൽ, ഉണ്ണികൃഷ്ണൻ നായർ, സുനിൽ പുല്ലാട്, ഷാം കുരുവിള, വിനീത അനിൽ, കെ. സുരേഷ്കുമാർ, ശ്രീ കല റെജി, മേഴ്സി മാത്യു, ഷീജ റ്റോബിഅബ്ദുൾകലാം ആസാദ്, കെ.എൻ രാധചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബജറ്റിൽ പ്രഖ്യാപിച്ചതുപോലെ രാജ്യത്തിന് മാതൃകയായ ഡിസാസ്റ്റർ മാനേജ്‌മെന്റ് പ്രോഗ്രാം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: ബജറ്റിൽ പ്രഖ്യാപിച്ചതുപോലെ രാജ്യത്തിന് മാതൃകയായ ഡിസാസ്റ്റർ മാനേജ്‌മെന്റ് പ്രോഗ്രാം നടപ്പാക്കുമെന്ന്...

കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്കെതിരായ ഡീപ്‌ഫേക്ക്, എഐ വീഡിയോകള്‍ നീക്കം ചെയ്യണമെന്ന് ബോംബെ...

0
മുംബൈ: കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്കെതിരായ ഡീപ്‌ഫേക്ക്, എഐ വീഡിയോകള്‍...

സാക്ഷിമൊഴി വ്യാജം : കൊലക്കേസ് പ്രതിയെ വിട്ടയച്ച് സുപ്രീംകോടതി

0
ന്യൂഡല്‍ഹി: കൊലപാതകക്കേസില്‍ തെളിവില്ലാതെ 22 വര്‍ഷം ജയിലില്‍ കഴിയേണ്ടി വന്ന...

കളവ് പറയുന്ന പ്രതിപക്ഷ നേതാവിൽ നിന്ന് കളവ് പറയുന്ന മുഖ്യമന്ത്രിയായി വി ഡി സതീശൻ...

0
തിരുവനന്തപുരം: കളവ് പറയുന്ന പ്രതിപക്ഷ നേതാവിൽ നിന്ന് കളവ് പറയുന്ന മുഖ്യമന്ത്രിയായി...