കേരള കോൺഗ്രസിൽ നിന്ന് ഏറ്റുമാനൂർ, ചങ്ങനാശേരി, ഇടുക്കി, കുട്ടനാട് സീറ്റുകൾ ഏറ്റെടുക്കാനൊരുങ്ങി കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കേരള കോൺഗ്രസിൽ നിന്ന് നാല് സീറ്റുകൾ തിരിച്ചെടുക്കാൻ കോൺഗ്രസ് നീക്കം. ഏറ്റുമാനൂർ, ചങ്ങനാശേരി, ഇടുക്കി, കുട്ടനാട് സീറ്റുകൾ തിരിച്ച് പിടിക്കാനാണ് കോൺ​ഗ്രസ് നീക്കം. കേരള കോൺഗ്രസിന് പഴയ ശക്തിയില്ലെന്നും വിജയ സാധ്യത
പരിഗണിക്കണമെന്നും ചൂണ്ടിക്കാണിച്ചാണ് കോൺ​ഗ്രസ് നീക്കം നടത്തുന്നത്. ഈ നാല് സീറ്റുകളിലും 2021ൽ കേരള കോൺ​ഗ്രസ് പരാജയപ്പെട്ടിരുന്നു. 2021ൽ പത്ത് സീറ്റിൽ മത്സരിച്ച കേരള കോൺ​ഗ്രസിന് രണ്ടിടത്ത് മാത്രമാണ് വിജയിക്കാൻ സാധിച്ചത്. പരമാവധി അഞ്ച് സീറ്റ് മാത്രം കേരള കോൺ​ഗ്രസിന് നൽകിയാൽ മതിയെന്ന ആലോചനയിലാണ് കോൺ​ഗ്രസ് നേതൃത്വം. ഇതിൽ തന്നെ സീറ്റുകൾ വെച്ച് മാറുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. കഴിഞ്ഞ തവണ കേരള കോൺ​ഗ്രസ് മത്സരിച്ച തൃക്കരിപ്പൂർ, തിരുവല്ല മണ്ഡലങ്ങൾ ഏറ്റെടുക്കണമെന്ന ആവശ്യവും കോൺ​ഗ്രസിൽ ചിലര്‍ ഉന്നയിക്കുന്നുണ്ട്‌. എന്നാല്‍ തിരുവല്ല മണ്ഡലം ഒരുകാരണവശാലും വിട്ടുതരാന്‍ പറ്റില്ലെന്ന നിലപാടാണ് കേരളാ കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുള്ളത്.

എന്നാൽ കഴിഞ്ഞ തവണ മത്സരിച്ച മുഴുവൻ സീറ്റുകളിലും ഇത്തവണയും മത്സരിക്കാൻ അവകാശമുണ്ടെന്നാണ് കേരള കോൺ​ഗ്രസിന്റെ വാദം. ആരൊക്കെ മത്സരിക്കണം എന്ന് തീരുമാനിക്കാനുള്ള മാനദണ്ഡം വിജയസാധ്യത മാത്രമായിരിക്കണം എന്ന നിലപാടിലാണ് കോൺ​ഗ്രസ് നേതൃത്വം. ഈ നാല് മണ്ഡലങ്ങളിലും ഇടതുമുന്നണി കരുത്തരായ സിറ്റിം​ഗ് സ്ഥാനാർത്ഥികളെ മത്സരത്തിന് ഇറക്കുമ്പോൾ മണ്ഡലത്തിൽ വലിയ സ്വാധീനമില്ലാത്ത കേരള കോൺ​ഗ്രസിന് പകരം ഇവിടെ കോൺ​ഗ്രസ് മത്സരിക്കണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്. ചങ്ങനാശ്ശേരിയിൽ കൈപ്പത്തിയിൽ സ്ഥാന‍ാർത്ഥി വേണമെന്ന ആവശ്യമാണ് പ്രാദേശിക നേതൃത്വം ഉയർത്തിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ കുട്ടനാട് കോൺ​ഗ്രസ് ഉണ്ടാക്കിയ മുന്നേറ്റം ചൂണ്ടിക്കാണിച്ചാണ് നിയമസഭാ സീറ്റിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥി വരണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്. ഏറ്റുമാനൂരിൽ മികച്ച സ്ഥാനാർത്ഥിയെ നിർത്താൻ കേരള കോൺ​ഗ്രസിന് ശേഷിയില്ലെന്ന വാദമാണ് ഉയരുന്നത്. ഇടുക്കിയിലും കേരള കോൺ​ഗ്രസിന് വേണ്ടത്ര സ്വാധീനമില്ലെന്നാണ് വിലയിരുത്തൽ.

കേരള കോൺ​ഗ്രസ് 2021ൽ പരാജയപ്പെട്ട ഏറ്റുമാനൂർ മണ്ഡലത്തിൽ മത്സരത്തിനിറങ്ങുന്നത് മന്ത്രി വി എൻ വാസവൻ തന്നെയായിരിക്കും എന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിലാണ് ഏറ്റുമാനൂർ തിരികെ വേണമെന്ന നിലപാട് കോൺ​ഗ്രസ് നേതൃത്വം സ്വീകരിക്കുന്നത്. ചങ്ങനാശ്ശേരിയിൽ കേരള കോൺ​ഗ്രസ് മാണി വിഭാ​ഗത്തിന്റെ ജോബ് മൈക്കിളാണ് 2021ൽ വിജയിച്ചത്. കേരള കോൺ​ഗ്രസ് മാണി വിഭാ​ഗത്തിന്റെ ജോബ് മൈക്കിൾ തന്നെയാവും ഇവിടെ വീണ്ടും മത്സരത്തിന് ഇറങ്ങുക എന്ന് ഉറപ്പാണ്. കേരള കോൺ​ഗ്രസിന്റെ പരമ്പാര​ഗത ശക്തികേന്ദ്രം എന്ന നിലയിലാണ് ചങ്ങനാശ്ശേരി പരിഗണിക്കപ്പെടുന്നത്. 1980 മുതൽ കേരള കോൺ​ഗ്രസ് മാണി വിഭാ​ഗം തുടർച്ചയായി വിജയിച്ച് വരുന്ന മണ്ഡലം കൂടിയാണ് ചങ്ങനാശ്ശേരി.

കുട്ടനാട് മണ്ഡലത്തിൽ എൻസിപിയുടെ സിറ്റിം​ഗ് എംഎൽഎ തോമസ് കെ തോമസ് തന്നെ വീണ്ടും മത്സരരം​ഗത്ത് ഇറങ്ങിയേക്കും. എൽഡിഎഫിൽ ആയിരുന്നപ്പോൾ കേരള കോൺ​ഗ്രസ് ജോസഫ് വിഭാ​ഗം തുടർച്ചയായി മത്സരിച്ചിരുന്ന മണ്ഡലമാണ് കുട്ടനാട്. എന്നാൽ 2006ൽ ഡിഐസിയ്ക്ക് വേണ്ടി മത്സരിച്ച തോമസ് ചാണ്ടി ഇവിടെ വിജയിക്കുകയായിരുന്നു. പിന്നീട് എൻസിപി ആയി മാറിയ തോമസ് ചാണ്ടി 2011ലും 2016ലും ഇവിടെ ഇടതുപക്ഷത്തിനായി വിജയിച്ചു. യുഡിഎഫിലേയ്ക്ക് പോയ കേരള കോൺ​ഗ്രസ് ജോസഫ് വിഭാ​ഗം മാണി വിഭാ​ഗവുമായി ചേർന്ന് ഒരു പാർട്ടിയായി മറിയതോടെ 2011ലും 2016ലും ഇവിടെ കേരള കോൺ​ഗ്രസാണ് തോമസ് കെ ചാണ്ടിക്കെതിരെ മത്സരിച്ചത്. എന്നാൽ മാണി വിഭാ​ഗം യുഡിഎഫ് വിട്ടതോടെ 2021ൽ വീണ്ടും ജോസഫ് വിഭാ​ഗത്തിന് ഈ സീറ്റ് യുഡിഎഫ് അനുവദിക്കുകയായിരുന്നു. ജോസഫ് ​ഗ്രൂപ്പിന്  വൈകാരികമായി ബന്ധമുള്ള മണ്ഡലം കൂടിയാണ് കുട്ടനാട്.

ഇടുക്കിയിൽ മന്ത്രിയും സിറ്റിം​ഗ് എംഎൽഎയുമായി റോഷി അ​ഗസ്റ്റിൻ ഇത്തവണയും എൽഡിഎഫിനായി മത്സരരം​ഗത്ത് ഇറങ്ങുമെന്ന് തീർച്ചയാണ്. കോൺ​ഗ്രസിന് സ്വാധിനമുണ്ടായിരുന്ന ഇടുക്കി 2001 മുതലാണ് കേരള കോൺ​ഗ്രസ് മാണി വിഭാ​ഗത്തിന്റെ കുത്തകമണ്ഡലമായി മാറുന്നത്. അന്ന് മുതൽ റോഷി അ​ഗസ്റ്റിനാണ് ഇടുക്കിയെ പ്രതിനിധീകരിക്കുന്നത്. 2021ൽ കേരള കോൺ​​ഗ്രസിലെ ഫ്രാൻസിസ് ജോർജ്ജായിരുന്നു ഇവിടെ മത്സരിച്ചത്. നിലവിൽ ഇടതുമുന്നണിയുടെ ഭാഗമായ കേരള കോൺഗ്രസ് മാണി വിഭാഗം 2021ൽ 12 സീറ്റിൽ മത്സരിക്കുകയും 5 സീറ്റിൽ വിജയിക്കുകയും ചെയ്തിരുന്നു. മുന്നണി മാറ്റ അഭ്യൂഹങ്ങൾക്കിടെ ഇടതുമുന്നണിയിൽ തുടരുമെന്ന് പ്രഖ്യാപിച്ച കേരള കോൺഗ്രസ് മാണി വിഭാഗം മത്സരിക്കാൻ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് യുഡിഎഫിന്റെ ഭാഗമായ പി ജെ ജോസഫ് നയിക്കുന്ന കേരള കോൺഗ്രസിന്റെ നിലവിലെ നാല് സീറ്റുകൾ ഏറ്റെടുക്കാനുള്ള നീക്കം കോൺഗ്രസ് നടത്തുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുകെ വ്യോമഗതാഗത പ്രതിസന്ധി : ഇന്ത്യയിലേക്കുള്ള എയർ ഇന്ത്യ സർവീസുകൾ അനിശ്ചിതത്വത്തിൽ ; യാത്രക്കാർക്ക്...

0
ലണ്ടൻ : ബ്രിട്ടനിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ (എൻ.എ.ടി.എസ്.) സാങ്കേതിക...

സൗദി അറേബ്യയിലെ ഹൂതി ആക്രമണം : അപലപിച്ച് ഗൾഫ് – അറബ് രാജ്യങ്ങൾ

0
റിയാദ് : സൗദി അറേബ്യയിലെ തെക്കൻ പ്രവിശ്യകൾക്ക് നേരെ ഹൂതികൾ നടത്തിയ...

മാസപ്പടി കേസ് ; പിണറായിയെ വേട്ടയാടാനാണ് ശ്രമമെങ്കിൽ ജനകീയ പ്രതിഷേധം ഉയരുമെന്ന് എം വി...

0
കണ്ണൂർ: മാസപ്പടി കേസില്‍ പിണറായി വിജയനെ വേട്ടയാടാനാണ് ശ്രമമെങ്കിൽ ജനകീയ പ്രതിഷേധം ഉയരുമെന്ന്...

ചിറയിൻകീഴിലെ കയ്യാങ്കളി : മണ്ഡലത്തിൽ സജീവമാകാൻ രമ്യ ഹരിദാസ്

0
ചിറയിൻകീഴ് : ചിറയിൻകീഴിലെ കോൺഗ്രസ് പ്രവർത്തകരുടെ കയ്യാങ്കളി വിവാദത്തിനിടെ മണ്ഡലത്തിൽ സജീവമാകാൻ...