കോന്നി : ബി ജെ പി യോട് കോൺഗ്രസ് അനുകൂല നിലപാടാണ് കേന്ദ്രത്തിൽ സ്വീകരിക്കുന്നത് എന്ന് എ ഐ റ്റി യു സി സംസ്ഥാന സെക്രട്ടറി കെ പി രാജേന്ദ്രൻ പറഞ്ഞു. എ ഐ റ്റി യു സി പ്രക്ഷോഭ യാത്രക്ക് കോന്നിയിൽ നൽകിയ സ്വീകരണം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് തൊഴിൽ സംരക്ഷിക്കുവാൻ ശക്തമായ ഇടപെടലുകൾ ഉണ്ടാകണം എന്നാണ് നമ്മുടെ ആവശ്യം. തൊഴിലാളികൾക്ക് നിശ്ചയിക്കപ്പെട്ട കൂലി കൃത്യമായി ലഭിക്കുവാൻ ആണ് എ ഐ റ്റി യു സി ഇത്തരത്തിൽ ഒരു പ്രക്ഷോഭ പരിപാടി സംഘടിപ്പിക്കുന്നത്. തൊഴിലാളികളുടെ അവകാശങ്ങൾ നേടിഎടുക്കുവാൻ എന്നും പ്രവർത്തിക്കുന്ന സംഘടനയാണ് എ ഐ റ്റി യു സി എന്നും അദ്ദേഹം വ്യക്തമാക്കി.
ആർ സുഭാഷ് കുമാർ അധ്യക്ഷത വഹിച്ചു. സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ, സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി കെ രാജേഷ്, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എ ദീപകുമാർ, സി പി ഐ കൂടൽ മണ്ഡലം ആക്റ്റിംഗ് സെക്രട്ടറി സന്തോഷ് കൊല്ലൻപടി, സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എം പി മണിയമ്മ, എ ഐ റ്റി യു സി ജില്ലാ സെക്രട്ടറി ഡി സജി, എ ഐ റ്റി യു സി ഹെഡ് ലോഡ് വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി ബെൻസി തോമസ്, പി ഡി പി എൽ യൂണിയൻ ജില്ലാ സെക്രട്ടറി ഇളമണ്ണൂർ രവി, സി പി ഐ ജില്ലാ കൗൺസിൽ അംഗങ്ങളായ സുമതി നരേന്ദ്രൻ, വിജയ വിൽസൺ തുടങ്ങിയവർ സംസാരിച്ചു. കോന്നി കെ എസ് ആർ റ്റി സി ഉപേറേറ്റിംഗ് സ്റ്റേഷൻ പരിസരത്ത് നൽകിയ സ്വീകരണത്തിൽ നിരവധി പേർ പങ്കെടുത്തു.