ബി ജെ പി യോട് കോൺഗ്രസ് അനുകൂല നിലപാട് സ്വീകരിക്കുന്നു : കെ പി രാജേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

കോന്നി : ബി ജെ പി യോട് കോൺഗ്രസ് അനുകൂല നിലപാടാണ് കേന്ദ്രത്തിൽ സ്വീകരിക്കുന്നത് എന്ന് എ ഐ റ്റി യു സി സംസ്ഥാന സെക്രട്ടറി കെ പി രാജേന്ദ്രൻ പറഞ്ഞു. എ ഐ റ്റി യു സി പ്രക്ഷോഭ യാത്രക്ക് കോന്നിയിൽ നൽകിയ സ്വീകരണം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് തൊഴിൽ സംരക്ഷിക്കുവാൻ ശക്തമായ ഇടപെടലുകൾ ഉണ്ടാകണം എന്നാണ് നമ്മുടെ ആവശ്യം. തൊഴിലാളികൾക്ക് നിശ്ചയിക്കപ്പെട്ട കൂലി കൃത്യമായി ലഭിക്കുവാൻ ആണ് എ ഐ റ്റി യു സി ഇത്തരത്തിൽ ഒരു പ്രക്ഷോഭ പരിപാടി സംഘടിപ്പിക്കുന്നത്. തൊഴിലാളികളുടെ അവകാശങ്ങൾ നേടിഎടുക്കുവാൻ എന്നും പ്രവർത്തിക്കുന്ന സംഘടനയാണ് എ ഐ റ്റി യു സി എന്നും അദ്ദേഹം വ്യക്തമാക്കി.

ആർ സുഭാഷ് കുമാർ അധ്യക്ഷത വഹിച്ചു. സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ, സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി കെ രാജേഷ്, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എ ദീപകുമാർ, സി പി ഐ കൂടൽ മണ്ഡലം ആക്റ്റിംഗ് സെക്രട്ടറി സന്തോഷ്‌ കൊല്ലൻപടി, സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എം പി മണിയമ്മ, എ ഐ റ്റി യു സി ജില്ലാ സെക്രട്ടറി ഡി സജി, എ ഐ റ്റി യു സി ഹെഡ് ലോഡ് വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി ബെൻസി തോമസ്, പി ഡി പി എൽ യൂണിയൻ ജില്ലാ സെക്രട്ടറി ഇളമണ്ണൂർ രവി, സി പി ഐ ജില്ലാ കൗൺസിൽ അംഗങ്ങളായ സുമതി നരേന്ദ്രൻ, വിജയ വിൽസൺ തുടങ്ങിയവർ സംസാരിച്ചു. കോന്നി കെ എസ് ആർ റ്റി സി ഉപേറേറ്റിംഗ് സ്റ്റേഷൻ പരിസരത്ത് നൽകിയ സ്വീകരണത്തിൽ നിരവധി പേർ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉഡുപ്പിയിലെ കോൺഗ്രസ് നേതാവിന്റെ കൊലപാതകം ; വാടക കൊലയാളികൾ പിടിയിൽ

0
ബെം​ഗളൂരു : ഉഡുപ്പിയിൽ കോൺഗ്രസ് നേതാവിന് വെടിവച്ചുകൊന്ന സംഭവത്തിൽ വാടക കൊലയാളികൾ...

കാലവർഷക്കെടുതിയിൽ ആലപ്പുഴ ജില്ലയിൽ 100 കോടിയിലധികം രൂപയുടെ നഷ്ടം

0
ആലപ്പുഴ : കാലവർഷക്കെടുതിയിൽ ആലപ്പുഴ ജില്ലയിൽ വ്യാപകമായ നാശനഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്. പ്രാഥമിക...

എൽപിഎസ്ടി റാങ്ക് ഹോൾഡർമാർക്ക് ഐക്യദാർഢ്യം ; യുവമോർച്ച മാർച്ചിനിടയ്ക്ക് ജലപീരങ്കി പ്രയോഗിച്ച് പോലീസ്

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിന്റെ നിയമന പ്രശ്നത്തിനും പിഎസ്സി...

ട്രംപിന്റെ മരുമകൻ കൊച്ചിയിലെത്തി മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി

0
കൊച്ചി: യു.എസ്. പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മരുമകൻ മൈക്കിൾ ബൂലോസ് കൊച്ചിയിലെത്തി....