മഞ്ചേരിക്ക് സമീപം വീട്ടിൽ നിന്ന് 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മഞ്ചേരിക്ക് സമീപം വീട്ടിൽ നിന്ന് 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു. വീടിനുള്ളിലും പരിസരങ്ങളിലുമായി 12 ചാക്കുകളിൽ ആയാണ് ചന്ദനമരത്തിന്റെ ഭാഗങ്ങൾ സൂക്ഷിച്ചിരുന്നത്. വീട്ടുടമ പുല്ലാര വളമംഗലം സ്വദേശി അലവിക്കെതിരെ കേസെടുത്തു. എന്നാൽ ഇയാളെ പിടികൂടാനായില്ല. വീട് കേന്ദ്രീകരിച്ചു ചന്ദനം വിൽക്കുന്നതായി ഡിഎഫ്ഒമാരായ വിപി ജയപ്രകാശ് (ഫ്ലയിങ് സ്ക്വാഡ്), പി കാർത്തിക് എന്നിവർക്കു ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ഇന്നലെ രാവിലെയാണ് വീട്ടിനുള്ളിൽ പരിശോധന തുടങ്ങിയത്. 3 ദിവസം നടത്തിയ നിരീക്ഷണത്തിനു ശേഷമായിരുന്നു പരിശോധന. അടുക്കളയിൽ അടുപ്പിനു സമീപം ഉൾപ്പെടെ വീട്ടിലും പരിസരത്തും പലഭാഗങ്ങളിൽ സൂക്ഷിച്ച 12 ചാക്ക് ചന്ദനമുട്ടികൾ, ചീളുകൾ, വേരുകൾ എന്നിവ പരിശോധനയിൽ കണ്ടെടുക്കുകയായിരുന്നു. എന്നാൽ വീട്ടുടമയായ അലവിയെ പിടികൂടാനായില്ല. എസ്എഫ്ഒ പികെ വിനോദ്, എൻപി പ്രദീപ് കുമാർ, പി അനിൽകുമാർ, എൻ സത്യരാജ്, ടി ബെൻസീറ, ടിപി രതീഷ്, റിസർവ് ഫോഴ്സ് ഡെപ്യൂട്ടി റേഞ്ചർ വി രാജേഷ്, ഷറഫുദ്ദീൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. കേസ് തുടരന്വേഷണത്തിന് കൊടുമ്പുഴ ഫോറസ്റ്റ് സ്റ്റേഷന് കൈമാറി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലക്ഷങ്ങളുടെ ഹെറോയിൻ കണ്ടെടുത്തു ; ബംഗാൾ സ്വദേശി പിടിയിൽ

0
തിരുവനന്തപുരം: കാട്ടാക്കട തച്ചോട്ടുകാവിൽ ലക്ഷങ്ങളുടെ ഹെറോയിനുമായി ഇതര സംസ്ഥാനക്കാരൻ പിടിയിൽ. തച്ചോട്ടുകാവ്...

ഭാര്യയെ മർദിച്ച കേസ് ; ബിജെപി തൃശൂര്‍ സൗത്ത് ജില്ല അധ്യക്ഷൻ എ.ആർ ശ്രീകുമാർ...

0
തൃശൂര്‍: ഭാര്യയെ മർദിച്ച കേസിൽ ബിജെപി തൃശൂര്‍ സൗത്ത് ജില്ല അധ്യക്ഷൻ...

ടിനിടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പോലീസ്

0
കൊച്ചി: ടിനിടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പോലീസ്. അൻസിബയുടെ മൊഴി...

ഇടുക്കിയിൽ ഇരുചക്ര വാഹനാപകടം ; യുവാവിന് ദാരുണാന്ത്യം

0
ഇടുക്കി: ഇടുക്കി മുരിക്കുംതൊട്ടിക്ക്‌ സമീപം ഉണ്ടായ ഇരുചക്ര വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം....