കോന്നി മുറിഞ്ഞ കല്ലിൽ വാഹനാപകടത്തിൽ കുടുംബാംഗങ്ങൾ മരിച്ച സംഭവം ; ഡി.സി.സി അനുശോചനം രേഖപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : മുറിഞ്ഞകല്ലിൽ വാഹനാപടത്തിൽ മല്ലശ്ശേരി സ്വദേശികളും ഒരേ കുടുംബാംഗങ്ങളുമായ നാലു പേർ മരിച്ച സംഭവത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം എന്നിവർ അഗാധമായ ദു:ഖവും അനുശോചനവും രേഖപ്പെടുത്തി. അതിദാരുണമായ സംഭവത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ ഡി.സി.സി പങ്കുചേരുന്നതായി പ്രസിഡന്റും ജനറൽ സെക്രട്ടറിയും പറഞ്ഞു. പുനലൂർ – മൂവാറ്റുപുഴ റോഡിൽ അടിക്കടി ഉണ്ടാകുന്ന അപകടങ്ങളിൽ നിരവധി ജീവനുകൾ നഷ്ട്ടപ്പെടുകയും ഒട്ടേറെപേർക്ക് ഗുരുതരമായ പരുക്ക് ഏൽക്കുകയും ചെയ്യുന്നത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള റോഡ് നിർമ്മാണത്തിലെ അപാകത മൂലമാണെന്നും ഇതെക്കുറിച്ച് അന്വേഷണവും സമഗ്രമായ പഠനവും നടത്തി പരിഹാര നടപടികൾ ഉണ്ടാകണമെന്നും ഡി.സി.സി ആവശ്യപ്പെട്ടു. അപകടങ്ങൾ ഉണ്ടാകുമ്പോൾ പ്രസ്താവനയുമായി രംഗത്ത് എത്തുന്ന മന്ത്രിമാരും ബന്ധപ്പെട്ട അധികൃതരും അപകടങ്ങൾ ഉണ്ടാകാതിരിക്കുവാനുള്ള മുൻകരുതൽ നടപടികൾക്ക് തയ്യാറാകാതെ നിരുത്തരവാദ സമീപനമാണ് സ്വീകരിക്കുന്നതെന്ന് പ്രൊഫ.സതീഷ് കൊച്ചുപറമ്പിലും സാമുവൽ കിഴക്കുപുറവും പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉഡുപ്പിയിലെ കോൺഗ്രസ് നേതാവിന്റെ കൊലപാതകം ; വാടക കൊലയാളികൾ പിടിയിൽ

0
ബെം​ഗളൂരു : ഉഡുപ്പിയിൽ കോൺഗ്രസ് നേതാവിന് വെടിവച്ചുകൊന്ന സംഭവത്തിൽ വാടക കൊലയാളികൾ...

കാലവർഷക്കെടുതിയിൽ ആലപ്പുഴ ജില്ലയിൽ 100 കോടിയിലധികം രൂപയുടെ നഷ്ടം

0
ആലപ്പുഴ : കാലവർഷക്കെടുതിയിൽ ആലപ്പുഴ ജില്ലയിൽ വ്യാപകമായ നാശനഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്. പ്രാഥമിക...

എൽപിഎസ്ടി റാങ്ക് ഹോൾഡർമാർക്ക് ഐക്യദാർഢ്യം ; യുവമോർച്ച മാർച്ചിനിടയ്ക്ക് ജലപീരങ്കി പ്രയോഗിച്ച് പോലീസ്

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിന്റെ നിയമന പ്രശ്നത്തിനും പിഎസ്സി...

ട്രംപിന്റെ മരുമകൻ കൊച്ചിയിലെത്തി മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി

0
കൊച്ചി: യു.എസ്. പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മരുമകൻ മൈക്കിൾ ബൂലോസ് കൊച്ചിയിലെത്തി....