പത്തനംതിട്ട : രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കുവാൻ ഇൻഡ്യൻ നാഷണൽ കോൺഗ്രസിന് മാത്രമേ സാധിക്കുകയുള്ളു എന്നും കോൺഗ്രസ് അധികാരത്തിൽ നിന്നും മാറി നിൽക്കുമ്പോൾ ജനാധിപത്യ ധ്വംസനമാണ് ഉണ്ടായിട്ടുള്ളതെന്നും ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. മൈലപ്രാ മണ്ഡലം കോൺഗ്രസ് പ്രവർത്തക കൺവൻഷനും പുതിയ ഭാരവാഹികൾക്കുള്ള അനുമോദന സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘപരിവാർ നയിക്കുന്ന നരേന്ദ്ര മോഡി സർക്കാർ ഇൻഡ്യയിലെ ജനങ്ങളെ ജാതിയുടേയും മതത്തിന്റേയും പേരിൽ വിഭജിക്കുവാനാണ് ശ്രമം നടത്തുന്നതെന്നും ഇതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് പാർലമെന്റിൽ അവതരിപ്പിച്ച വക്കഫ് ബിൽ എന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
ഇൻഡ്യയിലെ ജനങ്ങളെ ഒരുമിപ്പിച്ച് നിർത്തുവാനും ജനാധിപത്യം സംരക്ഷിക്കുവാനും കോൺഗ്രസും രാഹുൽ ഗാന്ധിയും നടത്തുന്ന ശ്രമങ്ങൾ വിജയിക്കുമെന്നും അധികാരത്തിൽ തിരികെ എത്തുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് വിത്സൺ തുണ്ടിയത്ത് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, ബ്ലോക്ക് പ്രസിഡന്റ് ആർ. ദേവകുമാർ, ഡി.സി.സി അംഗങ്ങളായ ജെയിംസ് കീക്കരിക്കാട്ട്, പി.കെ ഗോപി, മുൻ മണ്ഡലം പ്രസിഡന്റ് മാത്യു തോമസ്സി, സിബി ജേക്കബ്,ലിബു മാത്യു,എൽസി ഈശോ, ആർ.പ്രകാശ്, പ്രസാദ് ഉതിമൂട്, എസ്. സുനിൽകുമാർ, ബിജു മണ്ണില്യ്യത്ത്, ജോർജ്ജ് യോഹന്നാൻ, ജെസ്സി വർഗീസ്, ബിന്ദു ബിനു, അനിതാ മാത്യു, ഓമന വർഗീസ്, മഞ്ചു സന്തോഷ്, ശോശാമ്മ ജോൺസൺ, ജന കമ്മ ശ്രീധരൻ, അനിത തോമസ്, രാജു പുലൂർ, എസ്.സുരേന്ദ്രൻ, വി.കെ സാമുവൽ തോമസ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.