കോൺഗ്രസ് ഇന്ത്യയെ മുന്നോട്ടു നയിക്കുന്ന ചാലക ശക്തി ; പ്രൊഫ. സതീഷ് കൊച്ചു പറമ്പിൽ

For full experience, Download our mobile application:
Get it on Google Play

മലയാലപ്പുഴ: ജനാധിപത്യവും മതേതരത്വവും കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ച് ഇന്ത്യയെ മുന്നോട്ട് നയിക്കുന്ന ചാലകശക്തിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന് ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി കെപിസിസി നിർദ്ദേശപ്രകാരം നടത്തുന്ന വാർഡ് കോൺഗ്രസ് കമ്മിറ്റികൾ പുനഃസംഘടിപ്പിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം മലയാലപ്പുഴ മുക്കുഴിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം ഇന്നോളം കൈവരിച്ച നേട്ടങ്ങളുടെയും പുരോഗതിയുടെയും നേരവകാശികൾ കോൺഗ്രസ് മാത്രമാണ്. ഈ നേട്ടങ്ങളെ ഇല്ലാതാക്കുവാനായി സ്വാതന്ത്രസമര സേനാനികളെ അപഹിക്കുവാനും ചരിത്രം തിരുത്തിക്കുറിക്കുവാനും സംഘപരിവാർ നേതൃത്വം നൽകുന്ന ബിജെപി സർക്കാർ ശ്രമിക്കുന്നു. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യം നേടിയത് ചരിത്ര വിജയമാണെന്നും ഇത് കോൺഗ്രസിന്റെ ഭാവി ശോഭനമാക്കുമെന്നും സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.

കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ദിലീപ്കുമാർ പൊതിപ്പാട് അധ്യക്ഷത വഹിച്ചു. ഡിസിസി ഭാരവാഹികളായ വെട്ടൂർ ജ്യോതിപ്രസാദ്, സാമുവൽ കിഴക്കുപുറം, എലിസബേത്ത് അബു, ഡിസിസി അംഗങ്ങളായ ജെയിംസ് കീക്കരിക്കാട്ട്, ഇ.കെ.സത്യവൃതൻ, വി.സി.ഗോപിനാഥപിള്ള, അബ്ദുൾ കലാം ആസാദ്, ബ്ലോക്ക് ജനറൽ സെക്രട്ടറി പ്രമോദ് താന്നിമൂട്ടിൽ, ബിന്ദു ജോർജ്, തോമസ് വി. കല്ലുങ്കത്തറ, മാത്യു എബ്രഹാം, സിനിലാൽ മലയാലപ്പുഴ, ജോസഫ് മാത്യു,മാത്യു കല്ലുങ്കത്തറ, കേണൽ പി.എ.മാത്യു, ഇ.എം.ചെറിയാൻ, ജയകുമാർ മുക്കുഴി, എലിസബത്ത് മാത്യൂസ്, ശ്രീകുമാർ ചെറിയത്ത്, രാഹുൽ മുണ്ടക്കൽ, ജെയിംസ് പരുത്തിയാനി, ഉണ്ണി മുക്കുഴി, സുരേഷ് മുക്കുഴി എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അതിവേഗ റെയിൽ പദ്ധതി നഷ്ടപ്പെടാൻ കാരണം സർക്കാരിന്റെ പിടിപ്പുകേട്: ജോൺ ബ്രിട്ടാസ് എം. പി

0
ന്യൂഡൽഹി: അതിവേഗ റെയില്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ജോണ്‍ ബ്രിട്ടാസ്...

ദുരന്തബാധിതര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കും : റവന്യൂ മന്ത്രി എ.പി അനില്‍ കുമാര്‍

0
പത്തനംതിട്ട : മഴക്കെടുതി മൂലം നാശനഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് റവന്യൂ...

പ്രളയബാധിതർക്കൊപ്പം സർക്കാരുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

0
പത്തനംതിട്ട: പ്രളയബാധിതർക്കൊപ്പം സർക്കാരുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പ്രളയത്തിൽ...

അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട ജില്ലയിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത

0
പത്തനംതിട്ട: അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട ജില്ലയിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം...