സുധാകരന്റെ പരിഷ്‌ക്കാരം : തമ്പാനൂര്‍ രവി, ശൂരനാട്, വാഴയ്ക്കന്‍, പത്മജ തുടങ്ങിയവര്‍ മൂലക്കിരിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ.പി.സി.സി പുനഃസംഘടനാ മാനദണ്ഡങ്ങള്‍ കോണ്‍ഗ്രസില്‍ വീണ്ടും കലാപമുണ്ടാക്കിയേക്കും. ഒരേ പദവിയില്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയ വൈസ് പ്രസിഡണ്ടുമാരേയും, ജനറല്‍ സെക്രട്ടറിമാരെയും പുതിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തേണ്ടന്നാണ് കെ.പി.സി.സിയുടെ തീരുമാനം. അങ്ങനെ വരുമ്ബോള്‍ ഗ്രൂപ്പ് മാനേജര്‍മാര്‍ക്ക് സ്ഥാനം പോകുമെന്ന് ഉറപ്പാണ്.

പി.സി വിഷ്ണുനാഥ്, ശൂരനാട് രാജശേഖരന്‍, ജോസഫ് വാഴക്കന്‍, എന്‍ സുബ്രഹ്മണ്യന്‍, പത്മജ വേണുഗോപാല്‍, തമ്പാനൂര്‍ രവി, ശരത് ചന്ദ്രപ്രസാദ്, സി.ആര്‍ മഹേഷ്, മാത്യു കുഴല്‍ നാടന്‍, സജീവ് ജോസഫ്, ദീപ്തി മേരി വര്‍ഗീസ്, ജയ്‌സണ്‍ ജോസഫ് ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കാണ് പദവി നഷ്ടപ്പെടുക. ഇപ്പോള്‍ സ്ഥാനമൊഴിഞ്ഞ ഡി.സി.സി അധ്യക്ഷന്മാരെ ഭാരവാഹി ആക്കേണ്ടതില്ലെന്നുമാണ് മാനദണ്ഡം. ഒരാള്‍ക്ക് ഒരു പദവി നടപ്പിലാക്കുമ്പോള്‍ ജനപ്രതിനിധികള്‍ പൂര്‍ണ്ണമായും തഴയപ്പെടുമെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.

ശൂരനാട് രാജശേഖരന്‍, ജോസഫ് വാഴക്കന്‍, എന്‍ സുബ്രഹ്മണ്യന്‍, പത്മജ വേണുഗോപാല്‍ എന്നിവര്‍ ഐ ഗ്രൂപ്പിലെ പ്രധാനികളാണ്. തമ്പാനൂര്‍ രവി ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനും. ഇവര്‍ക്ക് സ്ഥാനം നിഷേധിക്കുകയാണ് ഈ മാനദണ്ഡത്തിന് പിന്നിലെ ലക്ഷ്യം. മാനദണ്ഡം നടപ്പിലാക്കുന്നതിലൂടെ മുതിര്‍ന്ന നേതാക്കളുടെ പാര്‍ട്ടിയിലെ സ്വാധീനം കുറയ്ക്കാനാണ് കെ.പി.സി.സി നേതൃത്വം ശ്രമിക്കുന്നത്.

മാനദണ്ഡങ്ങള്‍ കെ.പി.സി.സി അധ്യക്ഷനും വര്‍ക്കിങ് പ്രസിഡണ്ടുമാര്‍ക്കും ബാധകമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. കെ.പി.സി.സി അദ്ധ്യക്ഷന്‍ സുധാകരനും വര്‍ക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്, ടി.സിദ്ദിഖ്, പി.ടി തോമസ് എന്നിവര്‍ ജനപ്രതിനിധികളാണെന്ന് മാനദണ്ഡങ്ങളെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. പുനഃസംഘടന ഈമാസം അവസാനത്തോടെ പൂര്‍ത്തിയാക്കാനാണ് കെ.പി.സി.സി നേതൃത്വം ലക്ഷ്യമിടുന്നത്.

പുനഃസംഘടനയില്‍ അഞ്ച് വര്‍ഷം ഭാരവാഹികളായവരെ പരിഗണിക്കേണ്ടതില്ലെന്നാണ് നേതൃത്വത്തിലെ ധാരണ. നിലവില്‍ ജനപ്രതിനിധികളായ നേതാക്കളേയും കെ.പി.സി.സി ഭാരവാഹിത്വത്തില്‍ നിന്നും ഒഴിവാക്കും. കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് മാനദണ്ഡം സംബന്ധിച്ച ധാരണയായത്.

ഡി.സി.സി പുനഃസംഘടനയ്ക്ക് പിന്നാലെ പാര്‍ട്ടിയിലുണ്ടായ പൊട്ടിത്തെറിയുടെ തുടര്‍ച്ചയായി പി.എസ് പ്രശാന്തും കെ.പി അനില്‍ കുമാറും കോണ്‍ഗ്രസ് വിട്ടു പോയ സാഹചര്യത്തില്‍ വളരെ കരുതലോടെയാണ് കോണ്‍ഗ്രസ് നേതൃത്വം കെ.പി.സി.സി പുനഃസംഘടനയിലേക്ക് നീങ്ങുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....