വർഗീയതയെ തോൽപിക്കാൻ കേന്ദ്രത്തിൽ കോൺഗ്രസ് തന്നെ അധികാരത്തിൽ വരണം ; ആന്‍റോ ആന്‍റണി എം.​പി

For full experience, Download our mobile application:
Get it on Google Play

പൊ​ൻ​കു​ന്നം : നമ്മുടെ രാ​ജ്യം ഇപ്പോൾ നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ വി​പ​ത്താ​യ വ​ർ​ഗീ​യ​ത​യെ ചെ​റു​ത്തു​തോ​ൽ​പി​ക്കാ​ൻ കോ​ൺ​ഗ്ര​സ് തന്നെ കേ​ന്ദ്ര​ത്തി​ൽ അ​ധി​കാ​ര​ത്തി​ൽ എ​ത്ത​ണ​മെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം.​പി പറഞ്ഞു. എ​ല്ലാ​വി​ഭാ​ഗം ജ​ന​ങ്ങ​ൾ​ക്കും നീ​തി ഉ​റ​പ്പു​വ​രു​ത്താ​ൻ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ന​ൽ​കു​ന്ന സ​ർ​ക്കാ​റി​ന് മാ​ത്ര​മേ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​തേ​ത​ര ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ങ്ങ​ളു​ടെ ഭാ​വി​യെ നി​ർ​ണ​യി​ക്കു​ന്ന സു​പ്ര​ധാ​ന​മാ​യ തെ​ര​ഞ്ഞെ​ടു​പ്പാ​ണ് വ​രാ​ൻ​പോ​കു​ന്ന​തെ​ന്നും ആ​ന്‍റോ ആ​ന്‍റ​ണി പറഞ്ഞു. യു.​ഡി.​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം നേ​തൃ​യോ​ഗ​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അദ്ദേഹം.

പരിപാടിയിൽ യു.​ഡി.​എ​ഫ് കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ സി.​വി. തോ​മ​സു​കു​ട്ടി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. യോ​ഗം യു.​ഡി.​എ​ഫ് ജി​ല്ല ചെ​യ​ർ​മാ​ൻ സ​ജി മ​ഞ്ഞ​ക്ക​ട​മ്പി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വീ​ന​ർ ജി​ജി അ​ഞ്ചാ​നി, യു.​ഡി.​എ​ഫ് നേ​താ​ക്ക​ളാ​യ തോ​മ​സ് ക​ല്ലാ​ട​ൻ, അ​ഡ്വ. തോ​മ​സ് കു​ന്ന​പ്പ​ള്ളി, അ​ഡ്വ.​പി.​എ.​ഷെ​മീ​ർ, പ്ര​ഫ. റോ​ണി കെ.​ബേ​ബി, ഷി​ൻ​സ് പീ​റ്റ​ർ, അ​ഡ്വ. പി. ​ജീ​രാ​ജ്, മ​നോ​ജ് തോ​മ​സ്, പി.​പി. ഇ​സ്മാ​യി​ൽ, മു​ണ്ട​ക്ക​യം സോ​മ​ൻ, പി.​എം. സ​ലിം, അ​ബ്ദു​ൽ​ക​രീം മു​സ്​​ലി​യാ​ർ, ര​വി വി.​സോ​മ​ൻ, കെ.​എം. നൈ​സാം, കെ.​എ​സ്. ഷി​നാ​സ്, ലൂ​സി ജോ​ർ​ജ്, ശ്രീ​ക​ല ഹ​രി, ജോ ​പാ​യി​ക്കാ​ട​ൻ, അ​ഡ്വ. അ​ഭി​ലാ​ഷ് ച​ന്ദ്ര​ൻ, എം.​കെ. ഷെ​മീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...