Sunday, June 30, 2024 5:13 pm

കോന്നിയിലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ; റോബിന്‍ പീറ്ററിനും അടൂര്‍ പ്രകാശിനും എതിരേ എഐസിസിക്ക് കത്ത്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോന്നിയിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി പരിഗണിക്കുന്ന റോബിന്‍ പീറ്ററിനെതിരേയും അടൂര്‍ പ്രകാശ് എം.പി.ക്കെതിരേയും ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ എ.ഐ.സി.സി.ക്ക് കത്തയച്ചു. റോബിന്‍ പീറ്ററെ കോന്നിയില്‍ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടാണ് കെ.പി.സി.സി. അംഗം മാത്യു കുളത്തിങ്കല്‍ അടക്കം 17 പേര്‍ ഒപ്പിട്ട കത്ത് എ.ഐ.സി.സി.ക്ക് നല്‍കിയത്. അതേസമയം കോന്നിയിലെ തര്‍ക്കത്തില്‍ അടൂര്‍ പ്രകാശോ റോബിന്‍ പീറ്ററോ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായില്ല.

കഴിഞ്ഞദിവസം മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ റോബിന്‍ പീറ്റര്‍ക്കെതിരേയും അടൂര്‍ പ്രകാശിനെതിരേയും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി പരിഗണിക്കുന്ന റോബിന്‍ പീറ്റര്‍ അടൂര്‍ പ്രകാശിന്റെ ബിനാമിയാണെന്നും റോബിന്‍ പീറ്ററെ കോന്നിയ്ക്ക് വേണ്ടെന്നുമാണ് പോസ്റ്ററില്‍ എഴുതിയിരുന്നത്. കെ.പി.സി.സി. വിഷയത്തില്‍ ഇടപെടണമെന്നും കോണ്‍ഗ്രസ് സംരക്ഷണ വേദിയുടെ പേരില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍ ആവശ്യപ്പെട്ടിരുന്നു.
ആറ്റിങ്ങല്‍ എം.പി.യുടെ ബിനാമി റോബിന്‍ പീറ്ററെ കോന്നിയ്ക്ക് വേണ്ടെന്നായിരുന്നു പോസ്റ്ററിലെ തലവാചകം.

കോന്നി ഉപതിരഞ്ഞെടുപ്പില്‍ മോഹന്‍രാജിനെ എന്‍.എസ്.എസ്. സ്ഥാനാര്‍ഥിയായി ആക്ഷേപിച്ച് പരാജയപ്പെടുത്തിയില്ലേ, റോബിന്‍ പീറ്റര്‍ തദ്ദേശതിരഞ്ഞെടുപ്പില്‍ മറ്റ് കോണ്‍ഗ്രസ് നേതാക്കളെ തോല്‍പ്പിച്ചതിന് നേതൃത്വം നല്‍കിയില്ലേ, പ്രമാടം പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് ലഭിക്കാന്‍ കാരണമായില്ലേ, കോണ്‍ഗ്രസിനെ പരാജയപ്പെടുത്തുന്നതാണോ മത്സരിക്കാനുള്ള യോഗ്യത തുടങ്ങിയ ചോദ്യങ്ങളും പോസ്റ്ററിലുണ്ടായിരുന്നു.

കോന്നി ഉപതിരഞ്ഞെടുപ്പിന് മുമ്പും റോബിന്‍ പീറ്ററിനെതിരേ കോണ്‍ഗ്രസില്‍നിന്ന് എതിര്‍പ്പുയര്‍ന്നിരുന്നു. കോന്നിയില്‍ സ്ഥാനാര്‍ഥിയായി റോബിന്‍ പീറ്ററിനെ അടൂര്‍ പ്രകാശ് നിര്‍ദേശിച്ചെങ്കിലും കോണ്‍ഗ്രസിലെ ഒരുവിഭാഗം എതിര്‍ക്കുകയായിരുന്നു. ഇതോടെയാണ് മോഹന്‍രാജ് കോന്നി ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായത്. അന്നുണ്ടായതിന് സമാനമായ പ്രതിഷേധങ്ങളാണ് കോണ്‍ഗ്രസില്‍ വീണ്ടും ഉയര്‍ന്നിരിക്കുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തോട്ടക്കോണം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടി നടത്തി

0
പന്തളം: തോട്ടക്കോണം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി...

സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നടത്തി

0
പത്തനംതിട്ട : കോഴഞ്ചേരി ദീപ സ്പോർട്സ് & ആർട്സ് ക്ലബ്ബിന്റെയും ഇസാറാ...

ആലുവയിൽ ബോർഡുകൾ നീക്കം ചെയ്ത സംഭവത്തിൽ വിശദീകരണവുമായി ആലുവ ഡിവൈഎസ്പി

0
കൊച്ചി: ആലുവയിൽ ബോർഡുകൾ നീക്കം ചെയ്ത സംഭവത്തിൽ വിശദീകരണവുമായി ആലുവ ഡിവൈഎസ്പി....

ഇവാൻജലിക്കൽ ചർച്ച് വിശ്വാസി സംഗമം നടത്തി

0
റാന്നി: വിശുദ്ധിയുടെ അനുഭവം വെല്ലുവിളികളുടെ നടുവിൽ പ്രത്യാശയോടെ പുതുക്കപ്പെടേണ്ടതാണെന്ന് ബിഷപ്പ് ഡോ....