കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശ്രീപ്രകാശ് ജയ്‌സ്വാൾ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

കാൺപൂർ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശ്രീപ്രകാശ് ജയ്‌സ്വാൾ (81) അന്തരിച്ചു. 2004-2014 കാലയളവിൽ മൻമോഹൻ സിങ് മന്ത്രിസഭയിൽ ആഭ്യന്തര സഹമന്ത്രിയായും കൽക്കരി വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. ദീർഘകാലമായി രോഗബാധിതനായി കിടപ്പിലായിരുന്നു. 1999. 2004, 2009 കാലത്ത് കാൺപൂരിൽനിന്ന് ലോക്‌സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ഉത്തർപ്രദേശ് പിസിസി അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. ഹൈക്കമാൻഡിന്റെ വിശ്വസ്തനായ നേതാവായിരുന്നു ജയ്‌സ്വാൾ. 1989ൽ കാൺപൂർ മേയറായാണ് പൊതുരംഗത്ത് സജീവമായത്. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെയാണ് സജീവരാഷ്ട്രീയത്തിൽ നിന്ന് പിൻമാറിയത്.

1944 സെപ്റ്റംബർ 25ന് കാൺപൂരിലാണ് ജയ്‌സ്വാൾ ജനിച്ചത്. 2004-2009 കാലയളവിലാണ് യുപിഎ മന്ത്രിസഭയിൽ ആഭ്യന്തര സഹമന്ത്രിയായി സേവനമനുഷ്ഠിച്ചത്. 2011 ജനുവരി മുതൽ 2014 മേയ് വരെ കൽക്കരി വകുപ്പിന്റെ ചുമതല വഹിച്ചു. 2000 ഡിസംബർ മുതൽ 2002 ജൂലൈ വരെയാണ് ഉത്തർപ്രദേശ് പിസിസി അധ്യക്ഷനായിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രളയം കഴിഞ്ഞിട്ട് മൂന്നാഴ്ച : ഇട്ടിയപ്പാറ ടൗണിൽ മാലിന്യക്കൂമ്പാരം ചീഞ്ഞുനാറുന്നു

0
റാന്നി : പ്രളയക്കെടുതിയിൽ നിന്നും റാന്നി പതുക്കെ കരകയറുമ്പോള്‍ അധികൃതരുടെ അനാസ്ഥ...

കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഓണം ഫെയറിന് തുടക്കമായി

0
ചുങ്കപ്പാറ : കണ്‍സ്യൂമര്‍ ഫെഡിന്റെ ആഭിമുഖ്യത്തിൽ കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ...

കലഞ്ഞൂരില്‍ വീണ്ടും അപകടം – ബൈക്കും ലോറിയും കൂട്ടിയിടിച്ചു : ബൈക്ക് യാത്രികന്‍ മരിച്ചു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കലഞ്ഞൂരില്‍ ബൈക്കും ലോറിയും...

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു

0
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വരും മഴ കനക്കുന്നു. ഞായറാഴ്ച...