കാസര്‍കോട് : കനത്ത മഴയില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് കോണ്‍ഗ്രസ് നേതാവ് മരിച്ചു. കാസര്‍കോട് കാഞ്ഞങ്ങാടാണ് സംഭവം.
കോണ്‍ഗ്രസ് കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡന്റ് ഡി.വി ബാലകൃഷ്ണനാണ് (64) മരിച്ചത്. ശക്തമായ കാറ്റില്‍ പൊട്ടിവീണ കമ്പിയില്‍ ബൈക്ക് തട്ടിയാണ് ഷോക്കേറ്റത്. മകളുടെ വീട്ടില്‍ നിന്നും മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ഇദ്ദേഹത്തിനൊപ്പം ചെറിയ കുട്ടിയുമുണ്ടായിരുന്നു. കുട്ടി പരുക്കുകളില്ലാതെ രക്ഷപ്പെട്ടു.
കനത്ത മഴ ; പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് കോൺഗ്രസ് നേതാവ് മരിച്ചു
RECENT NEWS
Advertisment