ഡ്രൈവിംഗ് ലൈസൻസ് ; മെഡിക്കൽ സർട്ടിഫിക്കറ്റിന് ഓൺലൈൻ സംവിധാനം : മന്ത്രി ആന്റണി രാജു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഡ്രൈവിംഗ് ലൈസന്‍സ് നേടുവാനും പുതുക്കുവാനും ആവശ്യമായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഡോക്ടര്‍മാര്‍ക്ക് തന്നെ ഓണ്‍ലൈനിലൂടെ അപ്ലോഡ് ചെയ്യുവാന്‍ പുതിയ സംവിധാനം ഒരുക്കിയതായി ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. ഇതിനായി അംഗീകൃത ഡോക്ടര്‍മാര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ ‘സാരഥി’ പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ സൗകര്യം ഏര്‍പ്പെടുത്തും.

രജിസ്റ്റര്‍ ചെയ്ത ഡോക്ടര്‍മാര്‍ക്ക് അപേക്ഷകരെ പരിശോധിച്ചശേഷം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനിലൂടെ സമര്‍പ്പിക്കാം. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളുടെ നിജസ്ഥിതി ഉറപ്പുവരുത്താനും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കും. പേപ്പര്‍ രൂപത്തിലുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യുന്നതില്‍ പൊതുജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ടും ഇതുമൂലം ഒഴിവാകും. മോട്ടോര്‍ വാഹന വകുപ്പിലെ സേവനങ്ങള്‍ മുഴുവന്‍ ഓണ്‍ലൈന്‍ ആക്കുന്നതിന്റെ ഭാഗമായുള്ളതാണ് ഈ സംവിധാനമെന്നും മന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്‍പതാം ക്ലാസുകാരിക്ക് ക്രൂരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്ന സംഭവത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് പ്രതിഷേധവുമായി...

0
കോഴിക്കോട്: ഓണാഘോഷത്തിൻ്റെ ഭാഗമായുള്ള ഡ്രസ് കോഡുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ ഒന്‍പതാം ക്ലാസുകാരിക്ക്...

ഒരു വർഷത്തിനിടെ നാലാം തവണയും സ്ഥലംമാറ്റം ; സർക്കാരിന്റെ നടപടിക്കെതിരെ പരാതിയുമായി മധ്യപ്രദേശിലെ വനിതാ...

0
ഭോപ്പാൽ: മധ്യപ്രദേശിൽ ഐഎഎസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയത് ഒരു വർഷത്തിനിടെ നാല്...

ഓട്ടോറിക്ഷയിൽ നിന്ന് സ്വർണ്ണ നെക്ലസും മുപ്പതിനായിരം രൂപയും മോഷ്ടിച്ച പ്രതികൾ പിടിയിൽ

0
ഇലവുംതിട്ട :ഇലവും തിട്ടയിലെ ബാർ ഹോട്ടലിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ...

ഹിന്ദുത്വ പ്രവർത്തകൻ സ്വതന്ത്ര ഭരദ്വാജിന് തിരിച്ചടി; അറസ്റ്റ് നിയമവിരുദ്ധമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ നടന്ന സിജെപി സമരത്തിനിടെ ദളിത് പെൺകുട്ടിയുടെ പിതാവിനെ...