വനം മന്ത്രി എ കെ ശശീന്ദ്രനെതിരെ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വനം മന്ത്രി എ കെ ശശീന്ദ്രനെതിരെ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. വനം മന്ത്രിക്ക് ഒന്നിനും നേരമില്ലെന്നും സ്വന്തം പാര്‍ട്ടിക്കാരെ ചവിട്ടി പുറത്താക്കാനുള്ള തിരക്കിലാണ് മന്ത്രിയെന്നും അദ്ദേഹം പരിഹസിച്ചു. ഒന്നിനും കൊള്ളാത്ത വനം മന്ത്രിയെ പുറത്താക്കണമെന്നും വയനാട്ടിലെ ഹര്‍ത്താല്‍ സൂചനമാത്രമെന്നും അദ്ദേഹം വ്യക്തമാക്കി. വന്യമൃഗങ്ങളുടെ എണ്ണം പെരുകുന്നു. മന്‍പ് കാട്ടാനയായിരുന്നെങ്കില്‍ ഇന്ന് കടുവയും കരടിയും എല്ലാം നാട്ടിലേക്ക് വരുന്നു. ഇന്ന് മനുഷ്യന്‍ കാട്ടിലേക്കല്ല പോകുന്നത്. കാട്ടിലെ മൃഗങ്ങള്‍ നാട്ടിലേക്ക് വരികയാണ്. മന്ത്രിക്കാണെങ്കില്‍ ഇതിനൊന്നും നേരവുമില്ല. മന്ത്രി സ്ഥാനം നിലനിര്‍ത്താനും സ്വന്തം പാര്‍ട്ടിക്കാരെ ചവിട്ടി പുറത്താക്കുന്നതിനുമിടയില്‍ വന്യ മൃഗങ്ങളില്‍ നിന്ന് പാവപ്പെട്ട കര്‍ഷകരെയും ആദിവാസികളെയും രക്ഷിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് അദ്ദേഹം എത്തിയിരിക്കുന്നത്. ഒന്നിനും കൊള്ളാത്ത ഈ മന്ത്രിയെ ക്യാബനറ്റില്‍ നിന്ന് പുറത്താക്കണം – അദ്ദേഹം വ്യക്തമാക്കി. പഴയകാലം പോലെയല്ലെന്നു, ആധുനികമായ സങ്കേതങ്ങള്‍ ഇതിനായി കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. അതല്ലാതെ പഴയ തുരുമ്പുള്ള തോക്കും വച്ചുകൊണ്ടൊന്നും വന്യ മൃഗങ്ങളെ നേരിടാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശക്തമായ നടപടിയുണ്ടായില്ലെങ്കില്‍ കേരളത്തില്‍ തന്നെ ഹര്‍ത്താല്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...

ന്യൂസിലൻഡ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ‘ഫ്രീ ഫലസ്തീൻ’ പാർട്ടി ; ഔദ്യോഗിക അംഗീകാരം നൽകി...

0
വെല്ലിങ്ടൺ: ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശവും ഗസ്സ വംശഹത്യയും ഇനി ന്യൂസിലൻഡിന്റെ പാർലമെന്ററി...

ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗത പാത നിർണ്ണയം ; ഇറാനും ഒമാനും തമ്മിൽ സുപ്രധാന...

0
ടെഹ്‌റാൻ : ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള...