മമത ബാനര്‍ജിയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി. കോണ്‍ഗ്രസ് ഉപാധ്യക്ഷ ആക്കാം എന്ന് വാഗ്ദാനം നൽകിയതായാണ് വിവരം. ടിഎംസി നേതാവ് അഭിഷേക് ബാനര്‍ജിയെ ജനറല്‍ സെക്രട്ടറി ആക്കാമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വാഗ്ദാനം നല്‍കിയതായും റിപ്പോർട്ടുണ്ട്.നിർദേശം മമത ബാനർജി നിരസിക്കുകയോ അംഗീകരിക്കുകയോ ചെയ്തതായി വിവരങ്ങളില്ല. തീരുമാനമെടുക്കാൻ എടുക്കാൻ സമയം ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. നീക്കം യാഥാർത്ഥ്യമാവുകയാണെങ്കിൽ പ്രതിപക്ഷ രാഷ്ട്രീയത്തിൽ വലിയ മാറ്റത്തിനാണ് വഴിതുറക്കുന്നത്.

കഴിഞ്ഞ ദിവസമാണ് സോണിയ ഗാന്ധിയും മമത ബാനര്‍ജിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. 2021 ന് ശേഷം ആദ്യമായാണ് പത്ത് ജന്‍പഥില്‍ എത്തി സോണിയയെ മമത കണ്ടത്.സോണിയയുമായുള്ള മമതാ ബാനർജിയുടെ കൂടിക്കാഴ്ചക്ക് തൊട്ടുപിന്നാലെ, ടിഎംസി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ‘ഇന്‍ഡ്യ’ മുന്നണിയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങളും ഏകോപനവും ചർച്ച ചെയ്യാനാണ് ഇരു നേതാക്കളും ഒത്തുകൂടിയതെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകിയ സൂചന.

അതിനിടെയാണ് പുതിയ വാർത്തകളും പുറത്തുവന്നത്.പശ്ചിമ ബംഗാൾ നിയമസഭയിലെ വ്യാജ ഒപ്പിടൽ കേസുമായി ബന്ധപ്പെട്ട് കൊൽക്കത്ത കാളിഘട്ടിലെ ടിഎംസി കേന്ദ്ര ഓഫിസിലും, കാമാക് സ്ട്രീറ്റിലുള്ള അഭിഷേക് ബാനർജിയുടെ ഓഫിസിലും സംസ്ഥാന സിഐഡി കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഈ നിർണായക രാഷ്ട്രീയ കൂടിക്കാഴ്ച നടന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവോണം ബമ്പർ : ആകെ സമ്മാനം 125 കോടി ; ഇതുവരെ 230 കോടിയുടെ...

0
കാഞ്ഞങ്ങാട് : തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ വില്പനയിൽ റെക്കോർഡ്. ഇതുവരെ 59...

എല്ലാം പൊതുരേഖകൾ, ഒളിപ്പിച്ചുവെക്കാനൊന്നുമില്ല ; വരുമാനം മറച്ചുവെച്ചുവെന്ന ആരോപണം തള്ളി റിയാസ്

0
കോഴിക്കോട് : നിയമസഭാ തിരഞ്ഞെടുപ്പ് സത്യവാങ്മൂലവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിലും...

സ്പീക്കറുടെ ഓഫീസിനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത് ; രമ്യ ഹരിദാസിനെതിരെ കടുപ്പിച്ച് തിരുവഞ്ചൂർ

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ ഉൾപ്പെട്ട പാളയം പ്രദീപിനെ അഡീഷണൽ പി...

ബിഹാറിലും ഉത്തർപ്രദേശിലും നദികളിൽ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിൽ ; രണ്ട് ദിവസം മഴ...

0
ഡൽഹി : ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ മുന്നറിയിപ്പ് തുടരുന്നു. ശക്തമായ മഴയ്ക്ക്...