സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

പോളിടെക്നിക് അധ്യാപക നിയമനം
വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ഒഴിവുളള തസ്തികകളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ലക്ചറര്‍ ഇന്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് (യോഗ്യത – ബന്ധപ്പെട്ട വിഷയത്തില്‍ ബി.ടെക് ഫസ്റ്റ് ക്ലാസ്), ട്രേഡ്‌സ്മാന്‍ ഇന്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് (യോഗ്യത – ബന്ധപ്പെട്ട വിഷയത്തില്‍ ഐ.റ്റി.ഐ/ഡിപ്ലോമ) തസ്തികകളിലാണ് നിയമനം. ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റാ, മാര്‍ക്ക് ലിസ്റ്റ്, പത്താം തരം/തത്തുല്യം, യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 17 രാവിലെ 10 ന്   കോളജ് കാര്യാലയത്തില്‍ നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ – 04735 266671.

പോളിടെക്നിക് പ്രവേശനം
പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ആറ് മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഇലക്ട്രിക്കല്‍ വയര്‍മാന്‍ (10 മാസം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ മെക്കാനിക്കല്‍ ആന്‍റ് ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ് (ഒരു വര്‍ഷം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫിറ്റ്നസ് ട്രെയിനിംഗ് (ഒരു വര്‍ഷം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് (ഒരു വര്‍ഷം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഇന്‍റര്‍നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആന്‍റ് ലോജിസ്റ്റിക്‌സ് മാനേജ്മെന്‍റ് (ഒരു വര്‍ഷം) കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ഫോണ്‍ – 7736220294, 7907114230.

വാഹനം ആവശ്യമുണ്ട്
പത്തനംതിട്ട ജില്ല ലേബര്‍ ഓഫീസറുടെ കാര്യാലയത്തില്‍ ഒരു വര്‍ഷത്തേക്ക് ഡ്രൈവര്‍ ഉള്‍പ്പെടെ ടാക്‌സി പെര്‍മിറ്റ് ഉള്ള ഏഴ് സീറ്റ് വാഹനം കരാര്‍ അടിസ്ഥാനത്തില്‍ ലഭിക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. വാഹനങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കം പാടില്ല. പ്രതിമാസം പരമാവധി തുക 40,000 രൂപ. അവസാന തീയതി ജൂണ്‍ 27 ന് വൈകിട്ട് മൂന്ന്. ഫോണ്‍ – 0468 2222234.

കമ്പ്യൂട്ടര്‍ മാനേജ്മെന്‍റ് കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ ആരംഭിക്കുന്ന ഡി.ടി.പി, വേര്‍ഡ് പ്രോസസിംഗ്, ഡാറ്റ എന്‍ട്രി, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (മൂന്ന് മാസം, യോഗ്യത എസ്.എസ്.എല്‍.സി /തത്തുല്യം), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ആറ് മാസം, യോഗ്യത എസ്.എസ്.എല്‍.സി / തത്തുല്യം), ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ മാനേജ്മെന്‍റ്, ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക് ആന്‍റ് ഷിപ്പിംഗ് മാനേജ്‌മെന്‍റ്, (ഒരു വര്‍ഷം, യോഗ്യത പ്ലസ് ടു) എന്നീ കോഴ്‌സുകളിലേക്ക്  http://https//app.srccc.in/register  ല്‍ അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ 30. വിവരങ്ങള്‍ക്ക് എസ്.ആര്‍.സി റാന്നി പഠന കേന്ദ്രവുമായി ബന്ധപ്പെടണം. ഫോണ്‍ – 9446115328.

ഡിപ്ലോമ പ്രോഗ്രാമിന് അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജില്‍ സര്‍ക്കാര്‍ അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ വേഡ് പ്രോസ്സസിംഗ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡെസ്‌ക് ടോപ്പ് പബ്ലിഷിംഗ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് കോഴ്സുകള്‍ക്ക് https://app.srccc.in/register ല്‍ അപേക്ഷിക്കാം. ഡിപ്ലോമ പ്രോഗ്രാമിന് ആറുമാസവും സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് മൂന്നു മാസവുമാണ് കാലാവധി. കുറഞ്ഞ പ്രായപരിധി 18 വയസ്. അവസാന തീയതി ജൂണ്‍ 30. ജില്ലയിലെ പഠന കേന്ദ്രങ്ങള്‍. കെ സി ഐ എഫ് നൈനാന്‍സ് കമ്പ്യൂട്ടര്‍ കോളജ് റാന്നി. ഫോണ്‍ – 9446115328, എന്‍ എസ് എസ് കമ്പ്യൂട്ടര്‍ സെന്റര്‍ കോന്നി. ഫോണ്‍ – 9447364398, ടാസറ്റ് ടെക്‌നിക്കല്‍ അക്കാദമി മല്ലപ്പള്ളി ഈസ്റ്റ്. ഫോണ്‍ – 8547521277, 9447956412, മൈക്രോ കോളജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് കമ്പ്യൂട്ടര്‍ ടെക്‌നോളജി പത്തനംതിട്ട. ഫോണ്‍ – 9446438028.

സ്ത്രീകള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം
പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സ്ത്രീകള്‍ക്കായി ആറ് ദിവസത്തെ സൗജന്യ ചുരിദാര്‍ കട്ടിങ് ആന്‍റ് സ്റ്റിച്ചിങ് വിത്ത് നൈറ്റി കട്ടിങ് ആന്‍റ് സ്റ്റിച്ചിംഗ് പരിശീലനം ജൂണ്‍ 22 രാവിലെ 10 ന് ആരംഭിക്കും. പ്രായപരിധി 18-49. ഫോണ്‍ – 8330010232, 0468 2270243, 0468 2992293.

സൗജന്യ തൊഴില്‍ പരിശീലനം
പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ മെഴുകുതിരി, സോപ്പ്,  ഹാന്‍ഡ് വാഷ്, ഫ്‌ലോര്‍ ക്ലീനര്‍ തുടങ്ങിയവയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട പരിശീലനത്തിന് അപേക്ഷിക്കാം. പ്രായപരിധി 18-49. ഫോണ്‍ – 8281348950, 8330010232, 0468 2270243, 0468 2992293.

ഗ്രാമസഭ
കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പി എം എ വൈ  പദ്ധതിയിലെ അനര്‍ഹരെ ഒഴിവാക്കല്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സ്‌കീം മാറുന്നതിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിനുള്ള പ്രത്യേക ഗ്രാമസഭ ജൂണ്‍ 12 രാവിലെ 10.30 ന് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേരും.

അറിയിപ്പ്
അയിരൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ അനുമതി കൂടാതെ കെട്ടിടത്തില്‍ മാറ്റങ്ങള്‍ വരുത്തുകയോ കൂട്ടിച്ചേര്‍ക്കലോ  മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ചെയ്ത കെട്ടിട ഉടമകള്‍ ഇവ ക്രമവല്‍ക്കരിക്കുന്നതിന് സ്വമേധയാ അപേക്ഷ തരണമെന്ന് സെക്രട്ടറി അറിയിച്ചു. ജൂണ്‍ 30 ന് ഉള്ളില്‍ കെ സ്മാര്‍ട്ട് മുഖേനെ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ – 04735 230226.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവോണം ബമ്പർ : ആകെ സമ്മാനം 125 കോടി ; ഇതുവരെ 230 കോടിയുടെ...

0
കാഞ്ഞങ്ങാട് : തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ വില്പനയിൽ റെക്കോർഡ്. ഇതുവരെ 59...

എല്ലാം പൊതുരേഖകൾ, ഒളിപ്പിച്ചുവെക്കാനൊന്നുമില്ല ; വരുമാനം മറച്ചുവെച്ചുവെന്ന ആരോപണം തള്ളി റിയാസ്

0
കോഴിക്കോട് : നിയമസഭാ തിരഞ്ഞെടുപ്പ് സത്യവാങ്മൂലവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിലും...

സ്പീക്കറുടെ ഓഫീസിനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത് ; രമ്യ ഹരിദാസിനെതിരെ കടുപ്പിച്ച് തിരുവഞ്ചൂർ

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ ഉൾപ്പെട്ട പാളയം പ്രദീപിനെ അഡീഷണൽ പി...

ബിഹാറിലും ഉത്തർപ്രദേശിലും നദികളിൽ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിൽ ; രണ്ട് ദിവസം മഴ...

0
ഡൽഹി : ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ മുന്നറിയിപ്പ് തുടരുന്നു. ശക്തമായ മഴയ്ക്ക്...