ഈ മാസം 16 മുതൽ സമരവുമായി ഓട്ടോ തൊഴിലാളികൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ഓട്ടോറിക്ഷാ മിനിമം ചാർജ് 50 രൂപയായി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ തൊഴിലാളികൾ ശക്തമായ സമരത്തിലേക്ക് കടക്കുന്നു. മിനിമം ചാർജ് നിലവിലുള്ളതിൽ നിന്നും 50 രൂപയായും, അത് കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും നിരക്ക് 25 രൂപയായും പുതുക്കി നിശ്ചയിക്കണമെന്നാണ് ഒട്ടോ തൊഴിലാളി യൂണിയനുകളുടെ ആവശ്യം. ദിനംപ്രതി ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ നിലവിലെ ചാർജ് വെച്ച് മുന്നോട്ട് പോകാൻ സാധിക്കില്ലെന്നാണ് തൊഴിലാളികൾ വ്യക്തമാക്കുന്നത്. ജീവിതച്ചെലവുകൾ വർദ്ധിച്ചതും സ്പെയർ പാർട്സുകളുടെ വിലക്കയറ്റവും തങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കിയെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. ചാർജ് വർദ്ധനവ് അടിയന്തരമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത ഓട്ടോ തൊഴിലാളി യൂണിയനുകൾ മുഖ്യമന്ത്രി വി.ഡി. സതീശനും ഗതാഗത വകുപ്പ് മന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ട്.

പ്രമുഖ ട്രേഡ് യൂണിയനായ സിഐടിയു, ഓൾ കേരള സ്വതന്ത്ര ഓട്ടോ തൊഴിലാളി യൂണിയൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. ആവശ്യങ്ങൾ ഉന്നയിച്ച് ഈ മാസം 16-ാം തീയതി സിഐടിയുവിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം സെക്രട്ടറിയേറ്റിലേക്ക് വൻ മാർച്ച് സംഘടിപ്പിക്കും. ഇതിന് പുറമെ വിവിധ ജില്ലാ കേന്ദ്രങ്ങളിൽ നിന്നും അതത് കളക്ടറേറ്റുകളിലേക്കും പ്രതിഷേധ മാർച്ച് നടത്താൻ സംയുക്ത യൂണിയനുകൾ തീരുമാനിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ സമരം ശക്തമാക്കാനാണ് ഓട്ടോ തൊഴിലാളികളുടെ തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണക്കാലത്തെ തിരക്ക് ; കേരളത്തിലേക്ക് 112 സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാ തിരക്ക് മുന്‍നിര്‍ത്തി കേരളത്തിലേക്ക് 112 സ്‌പെഷ്യല്‍ ട്രെയിന്‍...

കേരളത്തിൽ 51 ഓട്ടോമാറ്റിക് വെതെർ സ്റ്റേഷനുകൾ കൂടി സ്ഥാപിച്ചു

0
തിരുവനന്തപുരം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ഐഐറ്റി റോപാറുമായി സഹകരിച്ചു കൊണ്ട്...

രാജ്യം ആഘോഷത്തിൽ ; ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തി

0
ന്യൂഡൽഹി : 80ാം സ്വാതന്ത്ര്യദിനാ​ഘോഷ നിറവിൽ രാജ്യം. ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം...

മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു ; പട്ടിക പുറത്തുവിട്ടത് രാത്രി വൈകി

0
തിരുവനന്തപുരം: 2026ലെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. 281 പോലീസുദ്യോഗസ്ഥരാണ് മെഡലിന്...