കോൺ​ഗ്രസ് നേതാവ് സോണിയ ​ഗാന്ധി തെലങ്കാനയിൽ മത്സരിച്ചേക്കും

For full experience, Download our mobile application:
Get it on Google Play

ഡൽഹി : കോൺ​ഗ്രസ് നേതാവ് സോണിയ ​ഗാന്ധി തെലങ്കാനയിൽ മത്സരിച്ചേക്കുമെന്ന് അഭ്യൂഹം. റായ്‍ബറേലി വിട്ട് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ് അധികാരത്തിലുള്ള സംസ്ഥാനങ്ങളിൽ മത്സരിക്കാൻ ആലോചനയുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ട്. സോണിയാ ഗാന്ധിയോട് തെലങ്കാനയിൽ മത്സരിക്കണമെന്ന് നേരിട്ട് കണ്ട് ആവശ്യപ്പെട്ടിരിക്കുകയാണ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. റായ്ബറേലിയിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കണമെന്ന് അഭ്യർത്ഥിച്ചതായും രേവന്ത് റെഡ്ഡി പറഞ്ഞു.

ഡൽഹിയിലെത്തിയ രേവന്ത് റെഡ്ഡി ഇക്കാര്യമഭ്യർത്ഥിച്ച് രാഹുലിനെയും സോണിയയെയും കണ്ടു. ജാർഖണ്ഡിലെ ഭാരത് ജോഡോ ന്യായ് യാത്ര വേദിയിൽ വച്ചാണ് രാഹുൽ ​ഗാന്ധിയുമായി രേവന്ത് റെഡ്ഡി കൂടിക്കാഴ്ച നടത്തിയത്. എന്നാൽ ശരിയായ സമയത്ത് തീരുമാനമറിയിക്കാമെന്നാണ് രേവന്ത് റെഡ്ഡിയോട് സോണിയയുടെ മറുപടി. സോണിയ തെലങ്കാനയിൽ മത്സരിക്കാനെത്തിയാൽ അത് പാർട്ടിക്ക് ലോക്സഭാ തെരഞ്ഞെടുപ്പിൽ വലിയ ഊ‍ർജമാകുമെന്നും രേവന്ത് റെഡ്ഡി ചൂണ്ടിക്കാണിച്ചു. നേരത്തേ സോണിയാ ഗാന്ധി ലോക്സഭാ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്ന് കർണാടക വഴി രാജ്യസഭയിലെത്തുമെന്ന റിപ്പോർട്ടുകൾ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ തള്ളിയിരുന്നു. 2004 മുതൽ റായ്ബറേലി സോണിയാ ഗാന്ധിയുടെ സ്വന്തം തട്ടകം തന്നെയാണ്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ; പ്രതിസന്ധി രൂക്ഷം

0
തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം. താപനില ഉയർന്നതോടെ ഇന്നും...

ആളില്ലാത്ത വീട്ടിൽ മോഷണം : ഉടമയുടെ മൊബൈലിൽ സി സി ടി വി സന്ദേശമെത്തി...

0
കൊടുങ്ങല്ലൂർ : വീട്ടുകാരില്ലാത്ത സമയത്ത് മോഷ്ടിക്കാൻ കയറിയയാളുടെ ദൃശ്യം സി.സി.ടി.വി.യിൽ പതിഞ്ഞു....

സംശയാസ്പദമായ അക്കൗണ്ടുകൾ പൂട്ടും ; മ്യൂൾ അക്കൗണ്ടുകൾ കണ്ടെത്താൻ എ.ഐ. സംവിധാനവുമായി റിസർവ്...

0
കൊച്ചി : സൈബർ തട്ടിപ്പുകളിൽ പണം കൈമാറ്റത്തിന് മുഖ്യ പങ്കുവഹിക്കുന്ന മ്യൂൾ...

കണ്ണൂരിൽ ശിവസൂര്യയുടെ തിരോധാനത്തിന് ഒരു മാസം ; അന്വേഷണത്തിൽ തുമ്പില്ലാതെ പോലീസ്

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിലെ ശിവസൂര്യയെ കാണാതായിട്ട് ഇന്ന് ഒരു മാസം. പതിനേഴുകാരൻ...