വയനാട് : പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ വേല്‍മുരുകന്റെ മൃതദേഹം കാണണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത കെപിസിസി വൈസ് പ്രസിഡന്റ് ടി സിദ്ധിഖ് ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
വേല്‍മുരുകന്റെ മൃതദേഹം കാണണമെന്ന ഇവരുടെ ആവശ്യം പോലീസ് അംഗീകരിച്ചിരുന്നില്ല. ഇതേതുടര്‍ന്ന് സിദ്ധിഖിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു.
അറസ്റ്റില്‍ പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് എല്ലാവരെയും വലിച്ചിഴച്ചാണ് പോലീസ് കൊണ്ടുപോയത്. കോഴിക്കോട് എംപി എം.കെ. രാഘവനും സ്ഥലത്തെത്തിയിരുന്നു.മൃതദേഹം കാണാന്‍ അനുവദിക്കാത്തത് പോലീസിന് പലതും മറച്ച് വെക്കാനുള്ളത് കൊണ്ടാണെന്ന് ടി സിദ്ദിഖ് ആരോപിച്ചു.