നാരദനായി പി.ജെ കുര്യന്‍ ? പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് തകരുന്നു ; നേതാക്കള്‍ക്ക് ചീമുട്ടയും കല്ലേറും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പത്തനംതിട്ടയിലെ കോണ്‍ഗ്രസില്‍ ചേരിപ്പോര് രൂക്ഷമാകുന്നു. മുതിര്‍ന്ന നേതാക്കളുടെ വാഹനത്തിന് നേരെ ചീമുട്ടയും കല്ലേറും. നേതൃത്വം നല്‍കിയത് ഡിസിസിയുടെ ജനറല്‍ സെക്രട്ടറി. പത്തനംതിട്ട വലഞ്ചുഴിയില്‍ ഇന്ന് വൈകിട്ട് നാലരയ്ക്കാണ് സംഭവം. കോണ്‍ഗ്രസിന്റെ ഹാഥ് സെ ഹാഥ് യാത്ര നയിച്ചെത്തിയ എ.ഐ.സി.സി സെക്രട്ടറി, കെപിസിസി ജനറല്‍ സെക്രട്ടറി എന്നിവരുടെ വാഹനങ്ങള്‍ക്ക് നേരെ ഡിസിസി ജനറല്‍ സെക്രട്ടറിയും പത്തനംതിട്ട നഗരസഭ കൗണ്‍സിലറുമായ എം സി ഷെരീഫിന്റെ നേതൃത്വത്തിലാണ് മുട്ട എറിഞ്ഞ് പ്രതിഷേധിച്ചത്. പത്തനംതിട്ടയില്‍ കോണ്‍ഗ്രസ്സിലെ ഉള്‍പ്പോര് മറ നീക്കി പുറത്ത് വരുന്നതിന്റെ മുന്നോടിയാണ് ഈ പ്രതിഷേധങ്ങള്‍.

വലഞ്ചുഴിയിലൂടെ യാത്ര കടന്നു പോയപ്പോഴാണ് എഐസിസി സെക്രട്ടറി വിശ്വനാഥന്‍ പെരുമാള്‍, കെപിസിസി ജനറല്‍ സെക്രട്ടറി എം എം നസീര്‍ തുടങ്ങിയവര്‍ പങ്കെടുത്ത ജാഥയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. എം എം നസീറിന്റെ കാറിനു നേരെയും കല്ലെറിഞ്ഞു. എം സി ഷരീഫ് മദ്യലഹരിയില്‍ ആയിരുന്നെന്ന് എം എം നസീര്‍ പറഞ്ഞു. സംഭവത്തില്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പോലീസില്‍ പരാതി നല്‍കും. അക്രമം കാണിച്ചവര്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കാന്‍ കെപിസിസി പ്രസിഡന്റിനോട് ആവശ്യപ്പെട്ടതായി ജില്ലാ നേതൃത്വവും പറഞ്ഞു.

ഏറെനാളായി പത്തനംതിട്ട കോണ്‍ഗ്രസില്‍ വിഭാഗീയത രൂക്ഷമാണ്. മുന്‍ ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് അടക്കമുള്ളവര്‍ അച്ചടക്ക നടപടികളുടെ ഭാഗമായി സസ്‌പെന്‍ഷനിലാണ്. ഒരു മാസം മുന്‍പ് മല്ലപ്പള്ളി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി യോഗത്തില്‍ പി.ജെ. കുര്യന്റെ അനുയായികളെ ഒരു പക്ഷം കൈയ്യേറ്റം ചെയ്തിരുന്നു. ഡിസിസിയില്‍ കുര്യന്റെ പിന്‍സീറ്റ് ഡ്രൈവിങ്ങാണ് നടക്കുന്നതെന്നും പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍ പാവയാണെന്നും ആക്ഷേപം ശക്തമാണ്. മിക്ക പരിപാടികളും നേതാക്കളുടെ ബഹിഷ്‌കരണത്തിലോ തമ്മിലടിയിലോ ആണ് കലാശിക്കുന്നത്. നസീര്‍ അടക്കമുള്ളവര്‍ ഒരു പക്ഷത്തിന്റെ ജിഹ്വയായി പ്രവര്‍ത്തിക്കുന്നുവെന്ന ആക്ഷേപവും ശക്തമാണ്. അടുത്ത തെരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസില്‍ നിന്ന് വലിയൊരു വിഭാഗം സി.പി.എമ്മിലേക്ക് പോകുമെന്നാണ് അറിയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നിയിലെ വാരിക്കുഴികള്‍ നികത്തി : ഇരുചക്രവാഹന യാത്രക്കാർക്ക് ആശ്വാസം

0
റാന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയോരത്ത് അപകട ഭീഷണിയുയർത്തിയിരുന്ന...

കോഴിക്കോട് വടകരയിൽ യുവാക്കള്‍ക്ക് നേരെ സംഘം ചേര്‍ന്ന് മര്‍ദ്ദനം

0
കോഴിക്കോട് : കോഴിക്കോട് വടകര മണിയൂർ പതിയാരക്കര മഞ്ചേരിക്കടവ് പാര്‍ക്കിന് സമീപം...

മൂന്ന് ദിവസത്തിനകം അണക്കെട്ട് പോലുള്ള മൺതിട്ട തകരാൻ സാധ്യത; നേപ്പാളിന് മുന്നറിയിപ്പുമായി ചൈന

0
ബെയ്ജിങ്: നേപ്പാളില്‍ വീണ്ടും പ്രളയഭീതി നൽകി ചൈനയുടെ മുന്നറിയിപ്പ്. ചൈനയിലെ ചോച്ചന്‍...