Wednesday, April 24, 2024 7:38 am

റാന്നി താലൂക്ക് ആശുപത്രിയിലെ ഓക്‌സിജന്‍ പ്ലാന്റ് വെറും കാഴ്ചവസ്തു ; ശ്വാസം വലിക്കണമെങ്കില്‍ കാശു കൊടുത്ത് വാങ്ങണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: റാന്നി താലൂക്ക് ആശുപത്രിയിലെ ഓക്‌സിജന്‍ പ്ലാന്റ് വെറും കാഴ്ചവസ്തു. ശ്വാസം വലിക്കണമെങ്കില്‍ കാശു കൊടുത്ത് വാങ്ങണം. പ്ലാന്റിന്റെ ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷമാകുമ്പോഴും ഓക്‌സിജന്‍ വില കൊടുത്തു വാങ്ങേണ്ട സ്ഥിതി. റാന്നി താലൂക്ക് ആശുപത്രിയില്‍ നിര്‍മിച്ച ഓക്‌സിജന്‍ പ്ലാന്റാണ് കാഴ്ചവസ്തുവായിരിക്കുന്നത്. കോവിഡ് കാലത്ത് ഓക്‌സിജന്‍ സിലിണ്ടറുകള്‍ കിട്ടാന്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. ഇതേ തുടര്‍ന്ന് പ്രമോദ് നാരായണ്‍ എംഎല്‍എയുടെ ശ്രമഫലമായിട്ടാണ് ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിച്ചത്. സന്നദ്ധ സംഘടനയുടെ പങ്കാളിത്തത്തോടെ കോടിയിലധികം രൂപ ചെലവഴിച്ചാണ് പ്ലാന്റ് സ്ഥാപിച്ചത്.

മഹാരാഷ്ട്ര കേന്ദ്രമായ കമ്പനിയാണ് യന്ത്രങ്ങളെത്തിച്ചതും സ്ഥാപിച്ചതും. ഉല്‍പാദനം തുടങ്ങിയിരുന്നു. ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഇനി വില കൊടുത്തു വാങ്ങേണ്ടതില്ലെന്നാണ് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 27ന് നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ ബന്ധപ്പെട്ടവര്‍ അറിയിച്ചത്. എന്നാല്‍ ദിവസങ്ങള്‍ പിന്നിടും മുന്‍പേ പ്ലാന്റ് തകരാറിലായി. കമ്പനി പ്രതിനിധികള്‍ എത്തിയെങ്കിലും തകരാര്‍ പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല.

ഡെന്‍മാര്‍ക്കില്‍ നിന്ന് ഇറക്കുമതി ചെയ്ത യന്ത്രമാണ് പ്ലാന്റില്‍ ഉപയോഗിച്ചിരിക്കുന്നത്. അവിടെ നിന്ന് കമ്പനി പ്രതിനിധികളെത്തിയാല്‍ മാത്രമേ തകരാര്‍ പരിഹരിക്കാനാകൂ. ഗാരന്റി കാലാവധി കഴിഞ്ഞാല്‍ പ്ലാന്റ് നന്നാക്കാന്‍ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി പണം മുടക്കേണ്ടിവരും. പ്ലാന്റ് സ്ഥാപിക്കാന്‍ കാട്ടിയ താല്‍പര്യം ഇപ്പോള്‍ തകരാര്‍ പരിഹരിക്കാനുണ്ടാകുന്നില്ലെന്നാണ് പരാതി. സര്‍ക്കാരുമായി ബന്ധപ്പെട്ട പദ്ധതിയില്ലാത്തതിനാല്‍ ഉദാസീനത തുടരുകയാണ്. പണം പാഴാക്കിയല്ലാതെ പ്രയോജനമില്ല.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മദ്യനയക്കേസ്; ഇ. ഡി ഇന്ന് സുപ്രിംകോടതിയില്‍ മറുപടി സത്യവാങ്മൂലം നല്‍കും

0
ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അപ്പിലീൽ ഇ. ഡി ഇന്ന്...

12 വർഷങ്ങൾക്ക് ശേഷം യെമനിൽ നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരിക്ക് അനുമതി ; ഉച്ചയ്ക്കു...

0
സന: വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു യെമൻ തലസ്ഥാനമായ സനയിലെ ജയിലിൽ കഴിയുന്ന മലയാളി...

ആദ്യം ടോക്കൺ എടുത്തയാളെ പരിശോധിച്ചില്ലെന്ന് ആരോപണം ; ഡോക്ടർക്കും ജീവനക്കാരിക്കും നേരെ കയ്യേറ്റ ശ്രമം

0
സുൽത്താൻ ബത്തേരി: ഒന്നാം നമ്പർ ടോക്കൺ എടുത്തയാളെ ആദ്യം പരിശോധിച്ചില്ലെന്ന് ആരോപിച്ച്...

ശ്രീലങ്കയിൽനിന്ന് ഇന്ത്യയിലേക്ക് നീന്തുന്നതിനിടെ 78-കാരന് ദാരുണാന്ത്യം

0
ചെന്നൈ: ശ്രീലങ്കയിൽനിന്ന് ഇന്ത്യയിലേക്കു നീന്തുന്നതിനിടെ 78-കാരനായ ബെംഗളൂരു സ്വദേശിക്ക് ദാരുണാന്ത്യം. ഗോപാൽ...