കൊല്ലത്ത് വീട്ടമ്മയെ ആക്രമിച്ച അയല്‍വാസിയായ സ്ത്രീ റിമാന്‍ഡില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊല്ലത്ത് വീട്ടമ്മയെ ആക്രമിച്ച അയല്‍വാസിയായ സ്ത്രീ റിമാന്‍ഡില്‍. വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ടാണ് വീട്ടമ്മയെ കല്ലുകൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. കുന്നത്തൂര്‍ പോരുവഴി അമ്പലത്തുംഭാഗം ശാസ്താംനട സുരേഷ് ഭവനില്‍ സുരേഷ് കുമാറിന്റെ ഭാര്യ ഗീതാകുമാരി(44)ക്കാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ശാസ്താംനട കിഴക്കേടത്ത് വീട്ടില്‍ ലളിത(52) യാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ദിവസം പകല്‍ 11.30 ഓടെ ആയിരുന്നു സംഭവം നടന്നത്.

വഴിത്തര്‍ക്കത്തിനിടെ ലളിത കല്ല് കൊണ്ട് ഗീതാകുമാരിയെ ആക്രമിക്കുകയായിരുന്നു. കല്ലുകൊണ്ടുള്ള ആക്രമണത്തില്‍ കൈയ്ക്കും തലയ്ക്കും പൊട്ടലേറ്റ ഗീതാകുമാരിയെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച ശൂരനാട് പോലീസ് ലളിതയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവര്‍ക്കെതിരെ വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ മിന്നൽ പ്രളയത്തിന് കാരണം ഹിമ വിസ്ഫോടനമെന്ന് ഐഎസ്ആർഒ

0
കാഠ്മണ്ഡു: നേപ്പാളിലെ റസുവ ജില്ലയിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെയും...

ജാതി അടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കണമെന്ന് വാദിച്ച് ജന്തർമന്തറിൽ പ്രതിഷേധിച്ചവരുമായി ചർച്ച നടത്തി കേന്ദ്ര സർക്കാർ

0
ഡൽഹി: ജാതി അടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കണമെന്ന് വാദിച്ച് ഡൽഹിയിലെ ജന്തർമന്തറിൽ പ്രതിഷേധിച്ചവരുമായി...

35 ദിവസത്തെ സപ്ലൈക്കോ വില്പനയുടെ കണക്കുകൾ പുറത്ത്

0
തിരുവനന്തപുരം: 35 ദിവസത്തെ സപ്ലൈക്കോ വില്പനയുടെ കണക്കുകൾ പുറത്ത്. 433.81 കോടിയാണ്...

കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ പ്രധാന പ്രതിയെ പിടികൂടി

0
കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ...