കോഴിക്കോട്: ഏകീകൃത സിവില്‍കോഡ്, മണിപ്പൂര്‍ സംഘര്‍ഷം മുതലായ വിഷയങ്ങള്‍ക്കെതിരെ കെപിസിസി സംഘടിപ്പിച്ച ജനസദസില്‍ പങ്കെടുത്ത് സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. മുസ്ലീം ലീഗ് നേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുത്ത പരിപാടിയിലാണ് സമസ്ത നേതാവും എത്തിയത്. രാജ്യത്തെ എല്ലാ മതവിഭാഗങ്ങളേയും മതമില്ലാത്തവരേയും ഒക്കെ ഒരുമിച്ച് കൊണ്ടുപോയി ഭരിക്കാന്‍ സാധിക്കുമെന്ന് അനുഭവത്തിലൂടെ തെളിയിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രശംസിച്ചു.
രാജ്യത്തെ എല്ലാവരേയും ഒന്നിച്ചുകൊണ്ടുപോകാന്‍ സാധിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് സമസ്ത നേതാവ് പറയുന്നു. എന്നിരിക്കിലും കോണ്‍ഗ്രസ് നേതാക്കള്‍ പ്രസംഗിച്ചാല്‍ മാത്രം പോര പ്രവര്‍ത്തിക്കണമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഓര്‍മിപ്പിച്ചു. കോണ്‍ഗ്രസിനെ രാജ്യത്തെ വലിയ ശക്തിയായി കൊണ്ടുവരാനായി നേതാക്കള്‍ ശ്രമിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ സിപിഐഎം സെമിനാര്‍ സംഘടിപ്പിച്ച സമയത്ത് സമസ്ത ഒരു പ്രതിനിധിയെ മാത്രമാണ് അയച്ചതെങ്കില്‍ കെപിസിസി സെമിനാറില്‍ സമസ്ത അധ്യക്ഷന്‍ തന്നെ നേരിട്ടെത്തി എന്നത് ഏറെ ശ്രദ്ധേയമാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് കെപിസിസി ജനസദസ് ഉദ്ഘാടനം ചെയ്തത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം മുസ്ലീംലീഗ്, സമസ്ത നേതാക്കളും ജനസദസില്‍ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































