കൊല്ലം: പോസ്റ്റര്‍ വിവാദം കോണ്‍ഗ്രസിന് നല്ലതല്ലെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ്. ഡി.സി.സികളില്‍ നേതൃമാറ്റം ഉണ്ടാകില്ല. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നേതൃമാറ്റം തിരിച്ചടി സൃഷ്ടിക്കും. ആരെങ്കിലും പോസ്റ്റര്‍ ഒട്ടിച്ചാലോ ബോര്‍ഡ് വെച്ചാലോ നേതൃത്വമാറ്റം നടത്തുന്ന കീഴ് വഴക്കം കോണ്‍ഗ്രസിലില്ലെന്നും അദ്ദേഹം പറഞ്ഞു.
ജോസ് കെ. മാണി മുന്നണിവിട്ടു പോകുന്നത് തിരിച്ചടിയാകുമെന്ന് യു.ഡി.എഫ് നേതൃത്വത്തെ അറിയിച്ചിരുന്നു. കെ.എം. മാണിയുടെ സ്വാധീനം അദ്ദേഹം മരിച്ച ശേഷവും നിലനില്‍ക്കുന്നുണ്ട്. ജോസ് കെ. മാണിയെ കെ.എം. മാണിയുടെ പ്രതിപുരുഷനായി കാണുന്നുവെന്നും കൊടിക്കുന്നില്‍ മാധ്യമങ്ങളോട് പറഞ്ഞു.