നിയമസഭാ തെരഞ്ഞെടുപ്പില്‍ നൂറിലധികം സീറ്റുമായി യു.ഡി.എഫ് അധികാരത്തില്‍ വരും ; പി.കെ. കുഞ്ഞാലിക്കുട്ടി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: കോണ്‍ഗ്രസിന്റെ  നേതൃമാറ്റത്തില്‍ ഇടപെടില്ലെന്ന് മുസ്ലിം ലീഗ്. കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട കാര്യം ലീഗിനില്ല. മുന്നണിയുടെ മൊത്തത്തിലുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ ഘടകകക്ഷി എന്ന നിലയില്‍ ലീഗ് പറയും. യു.ഡി.എഫിലുള്ള പ്രശ്നങ്ങള്‍ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് പരിഹരിക്കപ്പെടുമെന്നും ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വിഭാഗീയത സൃഷ്ടിക്കുക എന്ന ഉദ്ദേശമാണ് മുഖ്യമന്ത്രിക്കുള്ളത്. തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ സി.പി.എമ്മില്‍ നേതൃമാറ്റം ഉണ്ടായത് എല്‍.ഡി.എഫിലെ ഘടകകക്ഷി പറഞ്ഞിട്ടാണെന്ന് ഞാന്‍ പറഞ്ഞാല്‍ എങ്ങനെ ഉണ്ടാവുമെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. സംവരണം വെച്ച്‌ വിഭാഗീയത സൃഷ്ടിക്കാന്‍ ഇടതുപക്ഷം ശ്രമിക്കുകയാണ്. ഇതുവരെ ഇല്ലാത്ത സ്നേഹം തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ എങ്ങനെയാണ് ഉണ്ടായത്. അഞ്ച് വര്‍ഷം ഭരിച്ചിട്ട് ഇപ്പോഴാണ് സംവരണം സംബന്ധിച്ച അഭിപ്രായം ഇടതുപക്ഷം പറയുന്നതെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

വാര്‍ഡ് തലത്തിലെ വോട്ട് കണക്ക് പരിശോധിച്ചാല്‍ സര്‍ക്കാരിനെതിരെയാണ് ജനങ്ങള്‍ വോട്ട് ചെയ്തതെന്ന് മനസിലാകും. നിയമസഭ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരെ ജനങ്ങള്‍ വോട്ട് ചെയ്യും. നൂറിലധികം സീറ്റ് നേടി യു.ഡി.എഫ് വിജയിക്കും. യു.ഡി.എഫ് ആണ് നല്ലതെന്ന വിധിയെഴുത്ത് ജനങ്ങള്‍ അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ നടത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

എസ്.ഡി.പി.ഐ-എല്‍.ഡി.എഫ് സഖ്യം എന്ന് പറയുന്നത് പോലെയെ ഉള്ളൂ വെല്‍ഫെയര്‍ പാര്‍ട്ടി-യു.ഡി.എഫ് സഖ്യം. മലപ്പുറം അടക്കമുള്ള മണ്ഡലങ്ങളില്‍ എസ്.ഡി.പി.ഐയുമായി എല്‍.ഡി.എഫ് സഖ്യത്തിലാണ്. സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ എല്‍.ഡി.എഫും എസ്.ഡി.പി.ഐയും പരസ്പരം പിന്തുണ നല്‍കിയിട്ടുണ്ട്. സമാനരീതിയില്‍ പ്രാദേശിക തലത്തില്‍ യു.ഡി.എഫ്-വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യം ഉണ്ടായിട്ടുണ്ട്. ഇതുസംബന്ധിച്ചുള്ള വാര്‍ത്തകള്‍ക്ക് മാധ്യമങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കി. ഈ ചര്‍ച്ചക്ക് യാതൊരു പ്രസക്തിയും ഇല്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‌പിണറായിയുടെ വീടിന് മുന്നില്‍ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട്...

0
കൊച്ചി: മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീടിന് മുന്നിൽ...

എംഎൽഎ ഫണ്ടുൾപ്പെടെ 97 ലക്ഷം മുടക്കി നിർമിച്ചു ; ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങൾക്കകം പുതിയ...

0
തൃശൂർ : കോടികൾ മുടക്കി പണിതുയർത്തിയ പുതിയ എരുമപ്പെട്ടി പഞ്ചായത്ത് ഓഫീസ്...

നാലാഞ്ചിറ കൊലപാതകം ; പ്രതി സുരേഷ് ജീവനൊടുക്കിയ നിലയില്‍

0
തിരുവനന്തപുരം: നാലാഞ്ചിറയിൽ വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ ജീവനൊടുക്കിയ...

മലയിടംതുരുത്തിലെ ഉന്നതി ഒഴിപ്പിക്കൽ ; പോലീസ് നടപടികൾക്കുള്ള സാവകാശം ജൂണ്‍ 16 വരെ നീട്ടി...

0
കൊച്ചി : കിഴക്കമ്പലം പാര്യത്തുകാവ് മലയിടംതുരുത്തിലെ ഉന്നതി ഒഴിപ്പിക്കലിൽ പോലീസ് നടപടിക്കുള്ള...