Sunday, March 16, 2025 2:08 pm

കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യ വിഴുപ്പലക്കല്‍ നടത്തരുതെന്ന് ലീഗ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ മുസ്ലീം ലീഗ് നേതാക്കള്‍ കോണ്‍ഗ്രസ് നേതാക്കളുമായി ഇന്ന് കൂടിക്കാഴ്‌ച നടത്തും. യു ഡി എഫ് യോഗത്തിന് മുന്നോടിയായാണ് കൂടിക്കാഴ്‌ച. കുഞ്ഞാലിക്കുട്ടി അടക്കമുളള നേതാക്കളാണ് കൂടിക്കാഴ്‌ചയില്‍ പങ്കെടുക്കുക. കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യ വിഴുപ്പലക്കല്‍ നടത്തരുതെന്ന് ലീഗ് ആവശ്യപ്പെടും.

കോണ്‍ഗ്രസിലെ ആഭ്യന്തര തര്‍ക്കത്തെ കുറിച്ച്‌ മുസ്ലീം ലീഗിന് കടുത്ത അതൃപ്‌തിയാണുളളത്. ഇതേ വികാരമാണ് മറ്റ് ഘടകകക്ഷികള്‍ക്കുമുളളത്. താഴെത്തട്ടില്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുളള തീരുമാനം യു ഡി എഫ് എടുക്കും. മുഖ്യമന്ത്രിയുടെ 22 മുതലുളള പര്യടനത്തിന് ബദല്‍ ജാഥയും ആലോചിക്കും.

തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിക്ക് പിന്നാലെ കെ പി സി സിയിലും തിരുത്തല്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. രാവിലെ കെ പി സി സി ജനറല്‍ സെക്രട്ടറിമാരുടെ യോഗം മുല്ലപ്പളളി രാമചന്ദ്രന്‍ വിളിച്ചിട്ടുണ്ട്. ഓരോ ജില്ലകളിലേയും പരാജയം യോഗത്തില്‍ പ്രത്യേകം വിലയിരുത്തും. വിവിധ ജില്ലകളിലെ തിരഞ്ഞെടുപ്പ് ചുമതലയുളള ജനറല്‍ സെക്രട്ടറിമാര്‍ ജില്ലകളുടെ അവലോകന റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആവശ്യം.

തദ്ദേശതിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന് പിന്നാലെ വലിയ കലാപമാണ് കോണ്‍​ഗ്രസിനുളളില്‍ നടക്കുന്നത്. പല ജില്ലകളിലും ഡി സി സികള്‍ക്കെതിരെ പ്രാദേശിക നേതാക്കളും യുവനേതാക്കളും രം​ഗത്ത് വന്നിരുന്നു. തൊലിപ്പുറത്തുള്ള ചികിത്സ പോരെന്നും നേതൃമാറ്റമടക്കം കാര്യമായ അഴിച്ചു പണി പാ‍ര്‍ട്ടിയില്‍ വേണമെന്നും കെ സുധാകരനും കെ മുരളീധരനും തുറന്നടിച്ചിട്ടുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നീല, വെള്ള റേഷൻ കാർഡ് ഉടമകൾക്ക് സെസ് ഏർപ്പെടുത്താൻ സാധ്യത

0
തിരുവനന്തപുരം : റേഷൻ വാങ്ങുന്നവർക്ക് സെസ് ഏർപ്പെടുത്തുന്ന കാര്യം പരിഗണനയിൽ. നീല,...

സംസ്ഥാനത്ത് ലഹരി വ്യാപനം ; മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലഹരിവിരുദ്ധനടപടികള്‍ ആലോചിക്കാന്‍ മുഖ്യമന്ത്രി...

പഠനത്തില്‍ പിന്നാക്കം ; രണ്ട് മക്കളുടെ കൈകാലുകള്‍ കെട്ടിയിട്ട് വെള്ളം നിറച്ച ബക്കറ്റുകളില്‍ തല...

0
കാക്കിനട: പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന മക്കളുടെ ഭാവിയെക്കുറിച്ച് ആശങ്കാകുലനായ പിതാവ്, രണ്ട്...

ഭാര്യ അന്യ പുരുഷനുമായി അശ്ലീല ചാറ്റിങ്ങ് ; വിവാഹ മോചനത്തിന് മതിയായ കാരണം :...

0
ഭോപ്പാല്‍: വിവാഹ ശേഷം ഭാര്യയോ ഭര്‍ത്താവോ മറ്റ് വ്യക്തികളുമായി അശ്ലീല സംഭാഷണത്തില്‍...