കെഎസ്ആര്‍ടിസി ബസുകളിലെ സംവരണ സീറ്റുകളില്‍ പ്രത്യേക അടയാളം ; നടപടികള്‍ തുടങ്ങി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെഎസ്ആര്‍ടിസി ബസുകളിലെ സംവരണ സീറ്റുകളില്‍ പ്രത്യേക അടയാളം രേഖപ്പെടുത്താനുള്ള നടപടികള്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്. സംവരണസീറ്റുകള്‍ തിരിച്ചറിയാന്‍ ചുവപ്പടയാളം രേഖപ്പെടുത്തിത്തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. സീറ്റുകളുടെ കൈപ്പിടി പൂര്‍ണമായും ചുവപ്പുനിറവും സീറ്റുകളുടെ പിറകില്‍ ചുവപ്പ് ബോര്‍ഡറുമാണ് ചുവന്ന നിറത്തില്‍ അടയാളമായി പെയിന്‍റ് ചെയ്യുന്നത്.

സംവരണ സീറ്റുകളുടെ മുകളില്‍ എഴുതിയിട്ടുണ്ടെങ്കിലും പലപ്പോഴും അത് ശ്രദ്ധിക്കാതെ മറ്റ് യാത്രക്കാര്‍ കൈയ്യടക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇനിമുതല്‍ ഒറ്റനോട്ടത്തില്‍ ഇത്തരം സീറ്റുകള്‍ യാത്രക്കാര്‍ക്ക് തിരിച്ചറിയാനാകണമെന്ന് മെയിന്റനന്‍സ് ആന്‍ഡ് വര്‍ക്സ് ഡയറക്ടറാണ് നിര്‍ദേശം നല്‍കിയത്. ഇതനുസരിച്ചാണ് നടപടി.

സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍, അമ്മയും കുഞ്ഞും, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്കുള്ള സീറ്റുകളിലാണ് ഈ അടയാളമിട്ട് വേര്‍തിരിക്കുക.
കണ്ടക്ടറുടെ സീറ്റിനും ഇതേ നിറം തന്നെയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...

35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്

0
തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ...