കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യ വിഴുപ്പലക്കല്‍ നടത്തരുതെന്ന് ലീഗ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ മുസ്ലീം ലീഗ് നേതാക്കള്‍ കോണ്‍ഗ്രസ് നേതാക്കളുമായി ഇന്ന് കൂടിക്കാഴ്‌ച നടത്തും. യു ഡി എഫ് യോഗത്തിന് മുന്നോടിയായാണ് കൂടിക്കാഴ്‌ച. കുഞ്ഞാലിക്കുട്ടി അടക്കമുളള നേതാക്കളാണ് കൂടിക്കാഴ്‌ചയില്‍ പങ്കെടുക്കുക. കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യ വിഴുപ്പലക്കല്‍ നടത്തരുതെന്ന് ലീഗ് ആവശ്യപ്പെടും.

കോണ്‍ഗ്രസിലെ ആഭ്യന്തര തര്‍ക്കത്തെ കുറിച്ച്‌ മുസ്ലീം ലീഗിന് കടുത്ത അതൃപ്‌തിയാണുളളത്. ഇതേ വികാരമാണ് മറ്റ് ഘടകകക്ഷികള്‍ക്കുമുളളത്. താഴെത്തട്ടില്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുളള തീരുമാനം യു ഡി എഫ് എടുക്കും. മുഖ്യമന്ത്രിയുടെ 22 മുതലുളള പര്യടനത്തിന് ബദല്‍ ജാഥയും ആലോചിക്കും.

തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിക്ക് പിന്നാലെ കെ പി സി സിയിലും തിരുത്തല്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. രാവിലെ കെ പി സി സി ജനറല്‍ സെക്രട്ടറിമാരുടെ യോഗം മുല്ലപ്പളളി രാമചന്ദ്രന്‍ വിളിച്ചിട്ടുണ്ട്. ഓരോ ജില്ലകളിലേയും പരാജയം യോഗത്തില്‍ പ്രത്യേകം വിലയിരുത്തും. വിവിധ ജില്ലകളിലെ തിരഞ്ഞെടുപ്പ് ചുമതലയുളള ജനറല്‍ സെക്രട്ടറിമാര്‍ ജില്ലകളുടെ അവലോകന റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആവശ്യം.

തദ്ദേശതിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന് പിന്നാലെ വലിയ കലാപമാണ് കോണ്‍​ഗ്രസിനുളളില്‍ നടക്കുന്നത്. പല ജില്ലകളിലും ഡി സി സികള്‍ക്കെതിരെ പ്രാദേശിക നേതാക്കളും യുവനേതാക്കളും രം​ഗത്ത് വന്നിരുന്നു. തൊലിപ്പുറത്തുള്ള ചികിത്സ പോരെന്നും നേതൃമാറ്റമടക്കം കാര്യമായ അഴിച്ചു പണി പാ‍ര്‍ട്ടിയില്‍ വേണമെന്നും കെ സുധാകരനും കെ മുരളീധരനും തുറന്നടിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...