കോൺ​ഗ്രസ് നിയമസഭ കക്ഷി യോ​ഗം ഒരു മണിക്ക് ; ദീപാദാസ് മുൻഷിയും നിരീക്ഷകരും പങ്കെടുക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കോൺ​ഗ്രസ് നിയമസഭ കക്ഷി യോഗം ഒരു മണിക്ക് തിരുവനന്തപുരത്ത് ചേരും. കേരളത്തിന്‍റെ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇന്ന് പ്രഖ്യാപിക്കും. തീരുമാനം മുദ്രവച്ച കവറില്‍ കൈമാറി നിയമസഭ കക്ഷിയോഗത്തില്‍ പ്രഖ്യാപിക്കാനാണ് നീക്കം. മുഖ്യമന്ത്രിയാരെതെന്നതില്‍ സസ്പെന്‍സ് തുടരുകയാണ്. കോൺഗ്രസിന്റെ നിർണായക നിയമസഭ കക്ഷി യോഗം ഇന്ന് ചേരും. ഉച്ചയ്ക്ക് 1 മണിക്ക് കെപിസിസി ആസ്ഥാനത്താണ് യോഗം. ദീപ ദാസ് മുൻഷി, എഐസിസി നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്നിക്ക് എന്നിവർ പങ്കെടുക്കും. വി.ഡി.സതീശൻ, രമേശ് ചെന്നിത്തല എന്നിവരും യോഗത്തിലുണ്ടാകും. അതേ സമയം കെ.സി. വേണുഗോപാൽ ദില്ലിയിൽ തുടരുകയാണ്.

ഇന്ന് തന്നെ യുഡിഎഫിലെ നിയമസഭാ കക്ഷിനേതാക്കൾ ഗവർണറെ കാണും. കേരളാ കോൺഗ്രസ് ജോസഫ്, ആർഎസ്പി എന്നീ കക്ഷികളുടെ നേതാക്കൾ ഇന്ന് തിരുവനന്തപുരത്ത് എത്തും. പിന്തുണക്കത്ത് ഗവർണർക്ക് കൈമാറും. കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി പ്രഖ്യാപനത്തില്‍ കണ്ണും നട്ട് മുസ്ലീം ലീഗ്.വിഡി സതീശനെ മുഖ്യമന്ത്രിയായി തീരുമാനിക്കുമെന്ന പ്രതീക്ഷയിലാണ് ലീഗ് നേതൃത്വം. സതീശന് അനുകൂലമായ നിലപാട് ഹൈക്കമാന്‍റ് സ്വീകരിക്കുമെന്നായിരുന്നു ഇന്നലെ പാണക്കാട് ചേര്‍ന്ന ലീഗ് നേതൃയോഗത്തിന്‍റെ വിലയിരുത്തില്‍. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഇന്ന് വീണ്ടും യോഗം ചേരാന്‍ ലീഗ് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. പാണക്കാട് സാദിഖലി തങ്ങളുടെ വസതിയിലാകും യോഗം. വി ഡി സതീശനെയല്ല മുഖ്യമന്ത്രിയായി തീരുമാനിക്കുന്നതെങ്കില്‍ ഈ യോഗം നിര്‍ണായകമാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വായ്പാ തിരിച്ചടവ് മുടങ്ങിയതിന് യുവതിയെ വിവസ്ത്രയാക്കി മർദിച്ചു ; രണ്ട് സ്ത്രീകളടക്കം നാലുപേർ പിടിയിൽ

0
ബെം​ഗളൂരു: വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ യുവതിയെ വിവസ്ത്രയാക്കി മർദിച്ചതായും ഇത്...

ഭരദ്വാജ് എന്റെ പേര് ദുരുപയോഗംചെയ്തു, നിയമനടപടിയുമായി മുന്നോട്ട് പോകും ; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ

0
ന്യൂഡൽഹി : വിദ്യാർത്ഥി സംഘടനയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയുടെ...

കൊല്ലം പരവൂരിൽ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു ; അന്വേഷണം തുടരുന്നു

0
ചാത്തന്നൂർ: കൊല്ലം പരവൂരിൽ കുറ്റിക്കാട്ടിലാണ് അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ...

കുടിവെള്ള വിതരണത്തെച്ചൊല്ലിയുള്ള തർക്കം : പഞ്ചായത്ത് പ്രസിഡന്റിനെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു

0
തിരുനെൽവേലി: തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിൽ കുടിവെള്ള വിതരണം തടസ്സപ്പെട്ടതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ പഞ്ചായത്ത്...