കത്ത് വിവാദത്തിൽ ഡിസിസി അംഗത്വം രാജിവെച്ച് കെ സുധാകരന്റെ വിശ്വസ്തൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോൺഗ്രസിലെ കത്ത് വിവാദത്തിൽ ഡിസിസി അംഗത്വം രാജിവെച്ച് കെ സുധാകരന്റെ വിശ്വസ്തൻ. തിരുവനന്തപുരം ഡിസിസി അംഗം സുഹൈൽ ഷാജഹാനാണ് രാജിവെച്ചത്. വി ഡി സതീശനും സണ്ണി ജോസഫിനും എതിരെ ആരോപണം ഉന്നയിച്ചാണ് രാജിവെച്ചത്. ഇരുവരും ചേർന്ന് കെ സുധാകരനെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ ശ്രമിക്കുന്നതായാണ് സുഹൈൽ ഷാജഹാൻ്റെ ആരോപണം. സുഹൈൽ ഷാജഹാൻ ദീപാദാസ് മുൻഷിക്ക് രാജിക്കത്ത് കൈമാറി. നാളെ വാർത്താസമ്മേളനം വിളിച്ചു കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്ന് അറിയിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ ജനറൽ സെക്രട്ടറി കൂടിയാണ് രാജിവെച്ച സുഹൈൽ ഷാജഹാൻ.

സ്ഥാനാർഥി നിർണയ വേളയിൽ കണ്ണൂർ മണ്ഡലത്തിൽ ടി ഒ മോഹനനെ പിന്തുണച്ചും കെ സുധാകരന്റെ വിജയസാദ്ധ്യതയിൽ ആശങ്ക പ്രകടിപ്പിച്ചും മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തു നൽകിയെന്നാണ് പ്രചരിക്കുന്നത്. അതേസമയം, സണ്ണി ജോസഫ് ഈ കൊലച്ചതി കെ സുധാകരനോട് ചെയ്യാൻ പാടില്ലായിരുന്നുവെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി പ്രതികരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെ സൈനിക ആക്രമണം ; 14 പേർ കൊല്ലപ്പെട്ടു

0
നെയ്പിഡോ: മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു....

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...