പി.ടി തോമസിനെ തൃക്കാക്കരയിൽ മത്സരിപ്പിക്കരുത് ; നേതൃത്വത്തിന് കത്തയച്ച് കോൺഗ്രസ് പ്രാദേശിക നേതാക്കൾ

For full experience, Download our mobile application:
Get it on Google Play

തൃക്കാക്കര : നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് ചർച്ചകൾക്ക് മുൻപേ പി.ടി തോമസ് എംഎൽഎയ്‌ക്കെതിരെ കോൺഗ്രസിൽ പടയൊരുക്കം. പി.ടി തോമസിനെ തൃക്കാക്കരയിൽ മത്സരിപ്പിക്കരുതെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് ജില്ലാ, ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ എഐസിസിക്കും കെപിസിസിക്കും പരാതി നൽകി.
സിറ്റിംഗ് എംഎൽഎ പി.ടി തോമസിനെ കോൺഗ്രസിന്റെ ഉറച്ചകോട്ടയായ തൃക്കാക്കരയിൽ മത്സരിപ്പിച്ചാൽ വൻ തിരിച്ചടിയുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് ജില്ലാ, ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ എഐസിസിക്കും കെപിസിസിക്കും പരാതി നൽകിയത്. മണ്ഡലത്തിലെ വികസന പ്രവർത്തനത്തിൽ എംഎൽഎ പൂർണ പരാജയമാണ്.

പാർട്ടി നേതാക്കളുമായി എംഎൽഎ സഹകരിക്കുന്നില്ല. പ്രാദേശിക പാർട്ടി പ്രവർത്തകരെ അവഗണിക്കുന്നു. വിവിധ മതവിഭാഗങ്ങൾക്ക് പി.ടി തോമസിനോട് എതിർപ്പ് ശക്തമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. തുടർച്ചയായി ഇറക്കുമതി സ്ഥാനാർത്ഥികളെയാണ് ഇവിടെ മത്സരിപ്പിക്കുന്നത്. ഈ മണ്ഡലത്തിലുള്ളവരെ തന്നെ തൃക്കാക്കരയിൽ സ്ഥാനാർത്ഥിയാക്കണമെന്നും കോൺഗ്രസ് പ്രാദേശിക നേതാക്കൾ ആവശ്യപ്പെടുന്നു. അതേസമയം തൃക്കാക്കരയിലെ പ്രാദേശിക നേതാക്കൾ ആരും പരാതി കൊടുത്തിട്ടില്ലെന്ന് പറഞ്ഞ പി.ടി തോമസ് പരാതി കൊടുത്തവർ പരസ്യമായി രംഗത്തുവരണമെന്നും ആവശ്യപ്പെട്ടു. തൃക്കാക്കരയിൽ മത്സരിക്കാനാണ് തനിക്ക് താത്പര്യമെന്നും പാർട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്നും പി.ടി തോമസ് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...