ടാര്‍ മിക്സിഗ് പ്ലാന്റ് നിരോധിക്കണo ; കേരള കോണ്‍ഗ്രസ് (എം) ഉപവാസ സമരം നടത്തി

For full experience, Download our mobile application:
Get it on Google Play

കോട്ടയം: ഇലഞ്ഞി പഞ്ചായത്തില്‍ ആരംഭിക്കാന്‍ തുടങ്ങുന്ന ടാര്‍ മിക്സിഗ് പ്ലാന്റ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (എം) നടത്തുന്ന ഉപവാസ സമരം തോമസ് ചാഴികാടന്‍ എംപി ഉദ്ഘാടനം ചെയ്തു. ജനങ്ങള്‍ക്ക് വേണ്ടാത്തതും ദുരിതപൂര്‍ണം ആകുന്നതുമായ വെണ്‍കുളം പ്ലാന്റിന്റെ അനുമതി റദ്ദാക്കുവാന്‍ ഇലഞ്ഞി പഞ്ചായത്ത് ഭരണ സമിതി തയ്യാറാകണം.

മെയ് മാസം ലഭിച്ച അപേക്ഷയില്‍ തീരുമാനം എടുക്കാതെ അഞ്ച് മാസം പൂഴ്ത്തിവച്ചു എന്ന് ഉള്ളത് ഗുരുതരമായ ക്യത്യവിലോപമാണ്. ജനങ്ങളുടെ ആശങ്ക അകറ്റാന്‍ നടപടി സ്വീകരിക്കുവാന്‍ പഞ്ചായത്ത് ഭരണസമിതി തയ്യാറാകണമെന്ന് തോമസ് ചാഴികാടന്‍ എംപി ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ് (എം) മണ്ഡലം പ്രസിഡണ്ട് ജോയി ജോസഫ് കുളത്തുങ്കല്‍ അദ്ധ്യക്ഷത വഹിച്ച ഉപവാസ സമരത്തില്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി റ്റോമി കെ തോമസ് മുഖ്യപ്രഭാഷണം നടത്തി.

പാര്‍ട്ടിസ്റ്റിയറിംഗ് കമ്മറ്റി അംഗം ഡോ. സിന്ധു മോള്‍ ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ഡോജിന്‍ ജോണ്‍, ജില്ലാ സെക്രട്ടറി പി.കെ. ജോണ്‍, ഘടക കക്ഷി നേതാക്കളായ വി.ജെ പീറ്റര്‍, പി.എം വാസു, ഡെന്നീസ് മര്‍ക്കോസ്, മാജി സന്തോഷ്, സൈജു തുരുത്തേല്‍, പി .ജി. പ്രശാന്ത്, പാര്‍ട്ടി നേതാക്കളായ റെജി മന്നാച്ചി, ജോസ് പാറേക്കാട്ട്, സുരേഷ് ചെന്തേലി, സിബി അരഞ്ഞാണി, സാജു ഉറുമ്പിപാറ, ജോയി മാണി, തോമസ് കൂടു തൊട്ടി, അപ്പച്ചന്‍ ഇഞ്ചി പറമ്പില്‍, ബേബി ചേന്ദംകുളം, ടോമി കേളംകുഴ, സിബി ആനക്കുഴി, ജിനു വട്ടപ്പാറ, ജോബി കുളത്തുങ്കല്‍, തോമസ് ഇല്ലിക്കല്‍, ജോഷി നിധീരി, ടോമി കൊച്ചുപുര, ബിജു മുട്ടപ്പിള്ളില്‍, ബെന്നി കാച്ചിറ തുടങ്ങിയവര്‍ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി ; പൊള്ളലേറ്റ് യുവതി ചികിത്സയിൽ

0
കണ്ണൂർ : കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കുക്കാനം സ്വദേശി...

ശബരിമല നെയ്യ് അഴിമതി : സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി : ശബരിമലയിലേക്കുളള മിൽമ നെയ്യ് കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത...

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...