കോട്ടയം : പാലാ ബിഷപ്പിനെ പിന്തുണച്ച് കേരള വനിത കോണ്‍ഗ്രസ് (എം). ബിഷപ്പ് പറഞ്ഞത് നിലവില്‍ ഉള്ള കാര്യമാണെന്നും കേന്ദ്ര- സംസ്ഥാന ഏജന്‍സികള്‍ ഇതില്‍ അന്വേഷണം നടത്തണമെന്നും സംസ്ഥാന അധ്യക്ഷ നിര്‍മ്മല ജിമ്മി പറഞ്ഞു.
ലവ് ജിഹാദിനെതിരെയും നാര്‍ക്കോട്ടിക് ജിഹാദിനെതിരെയുമാണ് ബിഷപ്പ് സംസാരിച്ചത്. താന്‍ പറയുന്നത് വിശ്വാസിയെന്ന പേരിലാണെന്നും പാര്‍ട്ടിയുടെ നിലപാട് പാര്‍ട്ടി നേതാക്കള്‍ പറയുമെന്നും നിര്‍മ്മല ജിമ്മി വ്യക്തമാക്കി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ നിര്‍മ്മല ജിമ്മി പാലയില്‍ എത്തി ബിഷപ്പിനെ കണ്ടു. പാലാ നഗരസഭാ ചെയര്‍മാനും പിന്തുണയുമായി ബിഷപ്പ് ഹൗസിലെത്തി.
വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യ റാലിയാണ് ബിഷപ്പ് ഹൗസിനു മുന്നില്‍ നടക്കുന്നത്. ബിഷപ്പ് ഉന്നയിച്ച ആശങ്ക പരിശോധിക്കപ്പെടേണ്ടതാണെന്നും ബിഷപ്പിനുനേരെ പ്രതിഷേധങ്ങളല്ല വേണ്ടതെന്നുമാണ് പ്രതിഷേധക്കാരുടെ നിലപാട്.
അതേസമയം, പരാമര്‍ശത്തില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടാണ് പാലാ ബിഷപ്പ് സ്വീകരിച്ചിരിക്കുന്നത്. ദീപിക പത്രത്തില്‍ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം പ്രസിദ്ധീകരിച്ചാണ് പ്രതിഷേധങ്ങള്‍ക്കുള്ള മറുപടി ബിഷപ്പ് നല്കുന്നത്. കൂടാതെ ദീപികയും അപ്രിയസത്യങ്ങള്‍ ആരും പറയുന്നരുതെന്നോ എന്ന പേരില്‍ എഡിറ്റോറിയിലും എഴുതിയിട്ടുണ്ട്.
ബിഷപ്പ് ആശങ്ക അറിയിക്കുക മാത്രമാണ് ചെയ്തതെന്നും അത് ഒരു വിഭാഗം വിവാദമാക്കുയാണെന്നും എഡിറ്റോറിയലില്‍ വിശദീകരിക്കുന്നത്. അതേസമയം വിവാദ പ്രസംഗത്തില്‍ കേസ് എടുക്കാന്‍ പോലീസ് തയ്യാറാകുന്നില്ലെന്ന ആരോപണവും ഉയര്‍ന്ന് വരുന്നുണ്ട്. തൃശ്ശൂരിലും കോട്ടയത്തുമാണ് ബിഷപ്പിനെതിരെ പരാതികള്‍ ഉണ്ടായത്. അന്വേഷണം നടക്കുകയാണെന്നാണ് പോലീസ് പറയുന്നത്.