വിരിച്ച വലയില്‍ മൂന്നോളം വവ്വാലുകള്‍ കുരുങ്ങി ; സ്രവം ശേഖരിച്ച്‌ വിശദ പരിശോധന നടത്തുo

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്‌ : നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്തുന്നതിന്റെ ഭാഗമായിട്ട് വവ്വാലുകളെ പിടിക്കാന്‍ വല വിരിച്ച്‌ അധികൃതര്‍. പൂനെ വൈറോളജി വിഭാഗത്തിലെ വിദഗ്ധ സംഘവും, വനം -മൃഗസംരക്ഷണം എന്നീ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിലാണ് വവ്വാലുകള്‍ക്കായി വല വിരിച്ചത്.

പഴംതീനി വവ്വാലുകളെ പിടിക്കുന്നതിനായി കൊടിയത്തൂര്‍ പഞ്ചായത്തിലെ തെയ്യത്തും കടവിലെ കുറ്റിയോട് വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്ബിലുമാണ് വലവിരിച്ചത്. ഇങ്ങനെ വിരിച്ച വലയില്‍ മൂന്നോളം വവ്വാലുകള്‍ കുരുങ്ങി.

വലയില്‍ വീണ വവ്വാലുകളെ പിടിച്ച്‌ സ്രവം ശേഖരിച്ച്‌ വിശദ പരിശോധന നടത്തുന്നതിനായി കൊണ്ടു പോയി. കഴിഞ്ഞ ദിവസം അരയങ്കോട് കരിമലയില്‍ നിന്നും വെടിവെച്ചു വീഴ്ത്തിയ കാട്ടുപന്നിയുടെ സാംപിള്‍ ശേഖരിച്ചിരുന്നു. കാട്ടുപന്നിയുടെ സാംപിള്‍ വിശദ പരിശോധനയ്ക്ക് അയക്കും.

വവ്വാലുകളെ നിരീക്ഷിക്കാന്‍ ഇന്‍ ഫ്രാറെഡ് ക്യാമറകള്‍ മരങ്ങളില്‍ സ്ഥാപിക്കും. ഡോ: അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുളള സംഘമാണ് വവ്വാലുകള്‍ക്കായി വല വിരിച്ചത്.

വലയില്‍ വീണ വവ്വാലുകളുടെ താവളങ്ങള്‍ സഞ്ചാരപഥം എന്നിവയും നിരീക്ഷിക്കുന്നുണ്ട്. കേരളത്തിലെ പഴംതീനി വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യമുണ്ടെന്നു വ്യക്തമാക്കുന്നതാണു തുടര്‍ച്ചയായ വര്‍ഷങ്ങളിലുണ്ടാകുന്ന നിപ ബാധ. വവ്വാലുകള്‍ കടിച്ച പഴങ്ങള്‍ ഭക്ഷിക്കുമ്ബോഴാണ് ഈ വൈറസ് മനുഷ്യരിലേക്ക് എത്തുന്നതെന്നാണ് വിലയിരുത്തല്‍.

ഈ സാഹചര്യത്തിലാണ് വവ്വാലുകള്‍ക്കായി വല വിരിച്ചത്. രാത്രി സമയത്താണ് വവ്വാലുകള്‍ പഴങ്ങള്‍ ഭക്ഷിക്കുന്നത്. അതിനാല്‍ രാവിലെ വീട്ടുമുറ്റത്തും മറ്റും വീണു കിടക്കുന്ന പഴങ്ങള്‍ കഴിക്കാതിരിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്നാണ് മൃഗസംരക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...