വിയ്യൂര്‍ ജയില്‍ ബ്യൂട്ടി പാര്‍ലറില്‍നിന്ന് കഞ്ചാവ് കണ്ടെത്തി ; ബക്കറ്റില്‍ 100 ഗ്രാമിന്റെ പൊതി

For full experience, Download our mobile application:
Get it on Google Play

വിയ്യൂർ : വിയ്യൂർ ജയിൽ ബ്യൂട്ടി പാർലറിൽ കഞ്ചാവ് കണ്ടെത്തി. ബ്യൂട്ടി പാർലറിൽ അവശിഷ്ടങ്ങൾ ഇടുന്ന കൊട്ടയിൽനിന്നാണ് നൂറ് ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. മുടി വെട്ടാനായി എത്തിയ ഒരാൾ മടങ്ങിയ ശേഷമാണ് ബക്കറ്റിൽ കഞ്ചാവുപൊതി കണ്ടത്. മൂന്ന് തടവുകാരാണ് ഇവിടെ മുടിവെട്ടുന്നത്.

ഇവരെ നിരീക്ഷിക്കാനായി നിയമിക്കപ്പെട്ട ഉദ്യോഗസ്ഥനാണ് കഞ്ചാവുപൊതി കണ്ടെത്തിയത്. തടവുകാർ വഴി ജയിലിനുള്ളിലേക്ക് കഞ്ചാവ് കടത്താനുള്ള ശ്രമമാണെന്നാണ് പ്രാഥമികനിഗമനം. അടുത്തിടെ പെട്രോൾ പമ്പിൽനിന്ന് സമാനരീതിയിൽ കഞ്ചാവ് കണ്ടെടുത്തിരുന്നു. സംഭവത്തെക്കുറിച്ച് ജയിൽ അധികൃതരും രഹസ്യാന്വേഷണവിഭാഗവും അന്വേഷണം ആരംഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...