പത്തനംതിട്ട : ഇന്ധന നികുതി കുറയ്ക്കാത്ത സംസ്ഥാന സർക്കാരിന്റെയും പെട്രോളിയം ഉല്പന്നങ്ങളുടെ വില അടിക്കടി വർദ്ധിപ്പിക്കുകയും പാചക വാതക സബ്സിഡി നിർത്തലാക്കുകയും ചെയ്ത കേന്ദ്ര സർക്കാരിന്റെ നടപടികളിൽ പ്രതിഷേധിച്ച് കെ.പി.സി.സി ആഹ്വാനം അനുസരിച്ച് നവംബർ 18 വ്യാഴാഴ്ച്ച ജില്ലയിലെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ബ്ലോക്ക് ആസ്ഥാനങ്ങളിലുളള കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് മുമ്പിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തുമെന്ന് ഡി.സി സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം അറിയിച്ചു.
കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗം പ്രൊഫ.പി. ജെ കുര്യൻ, ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു, നിർവാഹക സമിതി അംഗം ജോർജ് മാമ്മൻ കൊണ്ടൂർ, നേതാക്കളായ അഡ്വ.കെ.ശിവദാസൻ നായർ, പി.മോഹൻ രാജ്, ബാബു ജോർജ്ജ്, എൻ. ഷൈലാജ്, റിങ്കു ചെറിയാൻ, അനീഷ് വരിക്കണ്ണാമല എന്നിവർ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന പ്രതിഷേധ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്യും. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഇന്ധന നികുതി ദീകരതക്കും ജനദ്രോഹ നടപടികൾക്കും എതിരെ സംഘടിപ്പിക്കുന്ന പ്രതിഷേധ സമരത്തിൽ ജില്ലയിലെ നൂറ് കണക്കിന് കോൺഗ്രസ് ഭാരവാഹികളും പ്രവർത്തകരും പങ്കെടുക്കുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി അറിയിച്ചു.