യൂട്യൂബ് വീഡിയോകളിൽ ഡിസ് ലൈക്ക് എണ്ണം ഇനി കാണാനാകില്ല

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : വീഡിയോകളിൽ ഡിസ് ലൈക്കുകളുടെ എണ്ണം പ്രദർശിപ്പിക്കുന്നത് ഒഴിവാക്കുമെന്ന് യൂട്യൂബ്. വീഡിയോ അപ്ലോഡ് ചെയ്യുന്നവർക്കു മാത്രമേ ഡിസ് ലൈക്കുകൾ കാണാനാകു. ഡിസ് ലൈക്ക് ബട്ടൺ സൗകര്യം കമ്പനി ഒഴിവാക്കില്ല. കാഴ്ചക്കാർക്ക് ഉപയോഗിക്കാനുള്ള സൗകര്യവും നിലനിർത്തും.
എന്നാൽ വീഡിയോക്ക് ലഭിക്കുന്ന ഡിസ് ലൈക്കുകളുടെ എണ്ണം കാഴ്ചക്കാർക്ക് കാണാനാകില്ല. വീഡിയോ അപ്ലോഡ് ചെയ്യുന്നവർക്കു മാത്രമായി ചുരുക്കും.

ഡിസ് ലൈക്ക് സൗകര്യം ദുരുപയോഗം ചെയ്യുന്നത് വ്യാപകമായതോടെ ഉപഭോക്താക്കളുടെ താൽപര്യം സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ തീരുമാനം. വ്യക്തിപരമായ പ്രതികാരം തീർക്കുന്നതിന് യൂട്യൂബ് ദുരുപയോഗം ചെയ്യുന്നതായി പരാതി ഉയർന്നിരുന്നു. ആശയപരമായും മറ്റു കാരണങ്ങളാലും ഇഷ്ടമില്ലാത്തവരുടെ വീഡിയോകളിൽ സംഘം ചേർന്ന് ആളുകൾ വ്യാപകമായി ഡിസ് ലൈക്ക് ബട്ടൺ അമർത്തുന്നത് അടുത്തിടെ വർധിച്ചിരുന്നു. ബോളിവുഡ് നടൻ സുശാന്ത് സിങ്ങിന്‍റെ അപ്രതീക്ഷിത മരണത്തിനു പിന്നാലെ ഏതാനും ബോളിവുഡ് താരങ്ങളെ ലക്ഷ്യമിട്ട് അവരുടെ വീഡിയോകളിൽ ഡിസ് ലൈക്കുകൾ കോരിചൊരിഞ്ഞിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...