വെള്ളപ്പൊക്കം : പത്തനംതിട്ട ജില്ലയില്‍ മാര്‍ഗതടസം ഉണ്ടായ റോഡുകളില്‍ ഗതാഗതം തിരിച്ചുവിട്ടു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശക്തമായ മഴ കാരണം പത്തനംതിട്ട ജില്ലയിലെ ചില പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മാര്‍ഗതടസം ഉണ്ടായതിനാല്‍ ശബരിമല തീര്‍ത്ഥാടകരുടെ ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ യാത്രാമാര്‍ഗം തിരിച്ചുവിട്ടതായി ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി അറിയിച്ചു.

കുമ്പഴ – കോന്നി വഴി വെട്ടൂര്‍ റോഡില്‍ മാര്‍ഗതടസമുള്ളതിനാല്‍ പുനലൂര്‍, പത്തനാപുരം ഭാഗത്തുനിന്ന് വരുന്ന തീര്‍ഥാടക വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ വകയാര്‍, പൂങ്കാവ്, മല്ലശ്ശേരി മുക്ക്, കുമ്പഴ, പാത ഉപയോഗിക്കണം. തീര്‍ഥാടകര്‍ക്കു തുടര്‍ന്ന് മൈലപ്ര, മണ്ണാറക്കുളഞ്ഞി വഴി ശബരിമലയിലേക്ക് പോകാം.

അടൂര്‍-പത്തനംതിട്ട നേര്‍ പാതയോ കൊടുമണ്‍ വഴിയോ ഉപയോഗിക്കാന്‍ കഴിയാത്തതിനാല്‍ അടൂര്‍, പന്തളം, കുളനട, ഇലവുംതിട്ട, ഓമല്ലൂര്‍, പത്തനംതിട്ട പാതയും, ഇലവുംതിട്ട, കോഴഞ്ചേരി വഴിയും ഉപയോഗിക്കാം. കൊച്ചാലുംമൂട്, പന്തളം റോഡില്‍ തടസമുള്ളതിനാല്‍ തീര്‍ഥാടകര്‍ക്ക് കുളനട, മെഴുവേലി, ഇലവുംതിട്ട, കോഴഞ്ചേരി, റാന്നി വഴി പോകാവുന്നതാണെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...

എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

0
പത്തനംതിട്ട: എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി....

മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ ബ്ലീച്ചിംഗ് പൗഡർ പർച്ചേസ് വിജിലൻസ് അന്വേഷിക്കും : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) ബ്ലീച്ചിംഗ്...