കോട്ടയം : കോണ്‍ഗ്രസില്‍ നിന്ന് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ കേരള കോണ്‍ഗ്രസ് എമ്മിലേയ്ക്ക്. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ വാഴൂരിലാണ് കോൺഗ്രസ് പാർട്ടിയിൽ നിന്നും കേരള കോണ്‍ഗ്രസ് എമ്മിലേയ്ക്ക് നേതാക്കളും പ്രവര്‍ത്തകരും ചുവടു മാറ്റിയത്. ബ്ലോക്ക് സെക്രട്ടറി അഡ്വ. കുര്യൻ ജോയിയുടെ നേതൃത്വത്തിൽ നേതാക്കളും പ്രവർത്തകരുമടക്കം അൻപതോളം പേരാണ് പാര്‍ട്ടി വിട്ടത്. കോണ്‍ഗ്രസ് വിട്ട് കേരള കോണ്‍ഗ്രസ് എമ്മിലെത്തിയ പ്രവര്‍ത്തകരെ ഗവ.ചീഫ് വിപ്പ് ഡോ.എന്‍ ജയരാജ് മെമ്പര്‍ഷിപ്പ് നല്‍കി സ്വീകരിച്ചു.
വാഴൂർ മണ്ഡലം പ്രസിഡന്റ് വി എസ് അബ്ദുൾ സലാമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം മുഖ്യ പ്രഭാഷണം നടത്തി. ജനാധിപത്യ ചേരിയിൽ നിന്ന കേരള കോൺഗ്രസിനോട് കോൺഗ്രസ് പാർട്ടി കാണിച്ച അനീതിയിൽ പ്രതിഷേധിച്ചും കോൺഗ്രസ് പാർട്ടിയുടെ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളിൽ മനസ്സു മടുത്തുമാണ് കോൺഗ്രസ് പാർട്ടി വിട്ട് തങ്ങൾ കേരള കോൺഗ്രസ് എമ്മിൽ ചേരുന്നതെന്ന് അഡ്വ. കുര്യൻ ജോയി പറഞ്ഞു.
കോൺഗ്രസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് സെക്രട്ടറി അഡ്വ. കുര്യൻ ജോയി, ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം സോജി കാവുനിലത്ത്, പഞ്ചായത്ത് ഇലക്ഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന അഡ്വ. സുജിത്ത്, വാഴൂർ മണ്ഡലം സെക്രട്ടറി പ്രിൻസ് വി ജോൺ, എക്സിക്യൂട്ടീവ് അംഗം അനു തോമസ്, ബോബി, ഷിജോ തണ്ണിപ്പാറ, ജയിംസുകുട്ടി പാലാക്കുന്നേൽ, ഫൈസൽ ഹനീഫ്, സണ്ണി നെല്ലിക്കുന്നേൽ, സുനിൽ കുന്നപ്പള്ളി, ജെയിൻ മാത്യൂ, സാം, ഗീവർഗ്ഗീസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കോൺഗ്രസ് പാർട്ടിയിൽ നിന്നും രാജിവെച്ച് കേരള കോൺഗ്രസ് എമ്മിലേക്ക് പ്രവർത്തകർ ചേർന്നത്.
തുടർ ദിവസങ്ങളിൽ ഘട്ടം ഘട്ടമായി ഇനിയും കൂടുതല്‍ കോൺഗ്രസ് പ്രവർത്തകർ പാർട്ടി വിട്ട് കേരള കോൺഗ്രസ് എമ്മിലേക്ക് കടന്നുവരുമെന്ന് നേതാക്കൾ പറഞ്ഞു. കേരളത്തിലുടനീളം പുതിയ അംഗങ്ങളുടെ കടന്നുവരവ് കേരള കോൺഗ്രസ് എമ്മിന്റെ ശക്തിയും സ്വീകാര്യതയും വര്‍ദ്ധിപ്പിക്കുകയാണെന്ന് മെമ്പർഷിപ്പ് നൽകിക്കൊണ്ട് കേരള കോൺഗ്രസ് എം ജനറൽ സെക്രട്ടറിയും ഗവ. ചീഫ് വിപ്പുമായ ഡോ. എൻ ജയരാജ് പറഞ്ഞു. യോഗത്തിൽ പാർട്ടി സംസ്ഥാന കമ്മിറ്റിയഗം ഡോ.ബിബിൻ കെ ജോസ്, മണ്ഡലം സെക്രട്ടറി ഷിജു തോമസ്, നിയോജക മണ്ഡലം സെക്രട്ടറി തോമസ് വെട്ടുവേലി, ട്രഷറർ സൻജോ ആന്റണി, എം എം ചാക്കോ മണ്ണിപ്ലാക്കൽ, സുമേഷ് അൻഡ്രൂസ്, ജിജി നടുവത്താനി, ജയിംസ് തൂങ്കുഴി, ശ്രീകാന്ത് തുടങ്ങിയവർ സംസാരിച്ചു.