പേരാമ്പ്ര പഞ്ചായത്തില്‍ രണ്ടുപേര്‍ക്ക് ഡെല്‍റ്റ വകഭേദമുള്ള വൈറസ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പേരാമ്പ്ര പഞ്ചായത്ത് പരിധിയില്‍ കൊവിഡ് പോസിറ്റീവായിരുന്ന രണ്ടുപേര്‍ക്ക് ഡെല്‍റ്റ വകഭേദമുള്ള വൈറസാണ് ബാധിച്ചതെന്ന് സ്ഥിരീകരിച്ചു. 19-ാം വാര്‍ഡിലും ഒന്നാം വാര്‍ഡിലുമായുള്ള രണ്ടുപേര്‍ക്കാണ് വകഭേദം വന്ന വൈറസ് ബാധിച്ചതായി പരിശോധനയില്‍ തെളിഞ്ഞത്. മൂന്നുവയസ്സുകാരനും 30 വയസ്സുള്ള സ്ത്രീയുമാണിത്. കഴിഞ്ഞമാസം 27-ന് കോവിഡ് പോസിറ്റീവായിരുന്ന ഇവര്‍ നെഗറ്റീവായിക്കഴിഞ്ഞതാണ്.

ഡെല്‍റ്റ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ ആരോഗ്യവിഭാഗം പ്രദേശത്ത് ഈയാഴ്ച കൂടുതല്‍ കോവിഡ് പരിശോധന നടത്തും. പേരാബ്ര സി.കെ.ജി. ഗവ. കോളേജില്‍ ജോലിക്കായിവന്ന 14 ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരെ മണിയൂരിലെ കോവിഡ് സെന്ററിലേക്ക് മാറ്റി. ശേഷിച്ച തൊഴിലാളികളെ കോളേജില്‍ത്തന്നെ ക്വാറന്റീനിലാക്കിയിട്ടുണ്ട്. അടുത്തദിവസങ്ങളില്‍ സ്ഥലത്ത് ജോലി ചെയ്യുന്ന എല്ലാവര്‍ക്കും പരിശോധന നടത്താന്‍ തീരുമാനിച്ചതായി അധികൃതര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...