കോൺഗ്രസ് അംഗത്വ ദിനാചരണം നാളെ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ആരംഭിച്ചിരിക്കുന്ന കോൺഗ്രസ് അംഗത്വ വിതരണത്തിന്റെ ഭാഗമായി കെപിസിസി ആഹ്വാനം അനുസരിച്ച് നാളെ (മാർച്ച് 27ഞായർ ) അംഗത്വ പ്രചരണ ദിനമായി ആചരിക്കുമെന്ന് ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചു പറമ്പിൽ, അംഗത്വ വിതരണത്തിന്റെ ജില്ലാ ചുമതലയുള്ള ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം എന്നിവർ അറിയിച്ചു.

ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ എഴുപത്തി ഒൻപത് മണ്ഡലം കമ്മിറ്റികളുടെ പരിധിയിലുള്ള ആയിരത്തി എഴുപത്തി അഞ്ച് ബൂത്ത് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കളും വിവിധ തലങ്ങളിലുള്ള ഭാരവാഹികളും ഭവന സന്ദർശനം നടത്തി അംഗത്വം പുതുക്കി നൽകുകയും അനുഭാവികളായ പൊതു ജനങ്ങൾക്ക് പുതിയ പാർട്ടി അംഗത്വം നൽകുകയും ചെയ്യും.

കോൺഗ്രസ് അംഗത്വ വിതരണത്തോടനുബന്ധിച്ചുള്ള ഭവന സന്ദർശന പരിപാടിക്ക് ജില്ലയിലെ മുതിർന്ന നേതാക്കൾ, കെപിസിസി, ഡിസിസി, ബ്ലോക്ക്, മണ്ഡലം, ബൂത്ത്, പോഷക സംഘടനാ ഭാരവാഹികൾ, ത്രിതല പഞ്ചായത്ത്, മുനിസിപ്പൽ ജനപ്രതിനിധികൾ എന്നിവർ നേതൃത്വം നല്കുമെന്ന് ഡിസിസി നേതാക്കൾ അറിയിച്ചു.
മാർച്ച് 31ന് അവസാനിക്കുന്ന അംഗത്വ വിതരണത്തിന് ഡിജിറ്റൽ, പേപ്പർ മെമ്പർഷിപ്പുകൾ ഉപയോഗിക്കുമെന്ന് ഡിസിസി അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴ ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച്...

ജാതി അധിഷ്ഠിത സംവരണത്തിനെതിരെ ഡൽഹിയിൽ പ്രതിഷേധം; സമരം ചെയ്തവരെ പോലീസ് ബലംപ്രയോഗിച്ച് നീക്കി

0
ദില്ലി: ജാതി അധിഷ്ഠിത സംവരണ സമ്പ്രദായം നിർത്തലാക്കണമെന്നും സാമ്പത്തിക മാനദണ്ഡങ്ങൾ മാത്രം...

ജന്തർമന്തറിൽ ജാതി അധിഷ്ഠിത സംവരണത്തിനെതിരെ പ്രതിഷേധം

0
ന്യൂഡൽഹി : ജാതി അധിഷ്ഠിത സംവരണ സമ്പ്രദായം നിർത്തലാക്കണമെന്നും സാമ്പത്തിക...