ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് എംഎല്‍എ രാജ്കുമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ വെച്ചുനടന്ന യോഗത്തിലായിരുന്നു പാര്‍ട്ടിമാറ്റം. ഉത്തരാഖണ്ഡിലെ പുരോളയില്‍ നിന്നുള്ള നിയമസഭാംഗമാണ് രാജ്കുമാര്‍.

കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി, സംസ്ഥാന ബിജെപി അധ്യക്ഷന്‍ മദന്‍ കൗശിഖ് എന്നിവര്‍ സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു. ഉത്തരാഖണ്ഡില്‍ ബിജെപിയുടെ പ്രവര്‍ത്തനം കണ്ടുകൊണ്ടാണ് താന്‍ ഈ പാര്‍ട്ടിയിലേക്ക് എത്തിയതെന്നും ബിജെപി താഴേക്കിടയിലുള്ള ജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും രാജ്കുമാര്‍ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

2007 മുതല്‍ 2012 വരെ ബിജെപിയില്‍ പ്രവര്‍ത്തിച്ചയാളാണ് രാജ്കുമാര്‍. 2012, 2017 തെരഞ്ഞെടുപ്പുകളില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ബിജെപിയുമായി പിണങ്ങി കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. ഉത്തരാഖണ്ഡില്‍ അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. നിലവില്‍ സംസ്ഥാനത്ത് ബിജെപി ഭരണവിരുദ്ധ വികാരം നേരിടുന്നുണ്ട്. വരുന്ന തെരഞ്ഞെടുപ്പില്‍ പുതുമുഖങ്ങളെ ഇറക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.

അതിനിടെ സംസ്ഥാനത്ത് പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷിയെ ബിജെപി തെരഞ്ഞെടുപ്പ് ചുമതലകള്‍ക്കായി നിയമിച്ചു. ലോക്‌സഭാ എംപി ലോക്കറ്റ് ചാറ്റര്‍ജി, പാര്‍ട്ടി വക്താവ് ആര്‍ പി സിംഗ് എന്നിവര്‍ക്കും ചുമതലയുണ്ട്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...