തിരുവനന്തപുരം: കോണ്‍ഗ്രസ് മുന്‍ എംഎല്‍എ കെകെ ഷാജു പാര്‍ട്ടി വിട്ടു. ഈ മാസം 12 ന് സിപിഎമ്മില്‍ ചേരുമെന്നാണ് വിവരം. ജെഎസ്എസ് നേതാവായിരുന്ന ഷാജു 2012 ലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ദളിത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ആയിരുന്നു. വിദ്യാര്‍ത്ഥിയായിരിക്കെ രാഷ്ട്രീയത്തില്‍ പ്രവേശിച്ചയാളാണ് ഷാജു. 1980-ല്‍ വിദ്യാര്‍ത്ഥി സമരത്തില്‍ പങ്കെടുത്ത് ജയിലില്‍ കഴിയുകയും സിപിഐഎമ്മില്‍ അംഗമാവുകയും ചെയ്തു. കെ ആര്‍ ഗൗരിയമ്മയെ സിപിഐഎം പുറത്താക്കിയപ്പോള്‍ ഒപ്പം പാര്‍ട്ടി വിട്ട ഷാജു ജെഎസ്എസില്‍ ചേര്‍ന്നു. 2001ലും 2006ലും പന്തളം മണ്ഡലത്തില്‍ നിന്ന് ജെഎസ്എസ് എംഎല്‍എയായിരുന്നു.ഗൗരിയമ്മ യുഡിഎഫ് വിട്ടപ്പോള്‍ ഒപ്പം പോകാതിരുന്ന ഷാജു പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്ന് 2011ല്‍ മാവേലിക്കരയില്‍ നിന്നും 2016ല്‍ അടൂരില്‍ നിന്നും മത്സരിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – sales@eastindiabroadcasting.com
———————-