‘ സ്വാമിക്കിട്ടൊരു പണി കൊടുക്കണം ’ ; സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ഗിരികുമാറിനെതിരായ റിമാന്‍ഡ് റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ മുഖ്യ സൂത്രധാരന്‍ ബി.ജെ.പി നേതാവ് വി.ജി.ഗിരികുമാറാണെന്ന് പോലീസിന്റെ റിമാൻഡ് റിപ്പോർട്ട്. ആശ്രമം കത്തിക്കാൻ നിർദ്ദേശം നൽകിയത് ഗിരികുമാർ ആണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സന്ദീപാനന്ദ ഗിരിയെ പാഠം പഠിപ്പിക്കണമെന്നും ഗിരികുമാര്‍ അഭിപ്രായപ്പെട്ടതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ശബരിമല യുവതീ പ്രവേശത്തെ സന്ദീപാനന്ദ ഗിരി അനുകൂലിച്ചതാണ് വൈരാഗ്യത്തിന് കാരണമെന്നാണ് പോലീസ് ആരോപിക്കുന്നത്.

ഒന്നാം പ്രതി പ്രകാശും മൂന്നാം പ്രതി ശബരി എസ് നായരും ചേര്‍ന്നാണ് ആശ്രമം കത്തിച്ചതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. പിടിപി നഗറില്‍ നിന്നുള്ള ബിജെപി കൗണ്‍സിലര്‍ ആയ ഗിരികുമാറിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആശ്രമം കത്തിക്കുന്നതിന് ആറു ദിവസം മുമ്പ്, യുവതീപ്രവേശനത്തെ അനുകൂലിച്ച സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിലേക്ക് ഗിരികുമാറിന്റെ നേതൃത്വത്തില്‍ ബിജെപിയുടെ പ്രതിഷേധ മാര്‍ച്ച നടന്നു.

ഇതില്‍ ആശ്രമം കത്തിക്കല്‍ കേസിലെ പ്രതികളെല്ലാം പങ്കെടുത്തു. പ്രകടനത്തിന് ശേഷം സ്വാമിക്കിട്ട് ഒരു പണി കൊടുക്കണമെന്ന് പ്രതികളോട് ഗിരി പറഞ്ഞുവെന്നും, ഇതിന്‍ പ്രകാരം ആശ്രമം തീവെക്കുകയുമായിരുന്നുവെന്നുമാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ആശ്രമം കത്തിച്ച കേസിൽ ഒന്നാം പ്രതിയായിരുന്ന ആർഎസ്എസ് പ്രവർത്തകൻ പ്രകാശ് ആത്മഹത്യ ചെയ്തിരുന്നു. അതിനു ശേഷം പ്രകാശിന്റെ സഹോദരൻ പ്രശാന്ത് നടത്തിയ വെളിപ്പെടുത്തലാണ് നാലു വർഷത്തോളം തെളിവില്ലാതെ കിടന്ന കേസിൽ നിർണായകമായത്. സുഹൃത്തുക്കളോടൊപ്പം ചേർന്ന് ആശ്രമം കത്തിച്ചെന്നു ആത്മഹത്യയ്ക്കു മുൻപ് പ്രകാശ് തന്നോടു പറഞ്ഞെന്നായിരുന്നു പ്രശാന്തിന്റെ വെളിപ്പെടുത്തൽ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രാഫിക് നിയമലംഘനം : സ്ഥിരം പ്രശ്‌നക്കാരെ കണ്ടെത്താൻ പോലീസ് ; സഹായത്തിന് എഐ

0
തിരുവനന്തപുരം : അപകടങ്ങൾക്കുകാരണക്കാരായ സ്ഥിരം ട്രാഫിക് നിയമലംഘകരെ എ.ഐ. സഹായത്തോടെ കുടുക്കാനൊരുങ്ങി...

ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യവുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ; ചാർജ് 20 രൂപമുതൽ...

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ് ഫോമിൽ ആരംഭിച്ച...

യുക്രൈനിൽ കടുത്ത ഭരണപ്രതിസന്ധി ; തിരഞ്ഞെടുപ്പുവേണമെന്നാവശ്യപ്പെട്ട് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി

0
കീവ് : യുക്രൈൻ ഭരണപ്രതിസന്ധി നേരിടുകയാണെന്ന് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി മൈഖൈലോ ഫെഡറോവ്...

മെസ്സിയെ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പ് ; ഒരു ഉദ്യോഗസ്ഥനും കൂടി വീഴ്ചയെന്ന് എസ്ഐടി

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പിൽ നടപടിയെടുക്കുന്നതിൽ...