ആകാശ് തില്ലങ്കേരിക്കെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് എംഎൽഎ ടി സിദ്ധിഖ്

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: ഷുഹൈബ് വധക്കേസിൽ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരിക്കെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് എംഎൽഎ ടി സിദ്ധിഖ്. പുതിയ വെളിപ്പെടുത്തൽ അനുസരിച്ചാണ് ശുഹൈബ് കേസിൽ അടിയന്തിര പ്രമേയത്തിന് അനുമതി തേടുന്നതെന്ന് ടി സിദ്ധിഖ് പറഞ്ഞു. തുടർന്നായിരുന്നു ആകാശ് തില്ലങ്കേരിക്കും സിപിഎമ്മിനും ഇടയിൽ ബന്ധമുണ്ടെന്ന് ആരോപിച്ച് അദ്ദേഹം പ്രസംഗിച്ചത്. ജന്മി കുടിയാൻ പോരാട്ടം നടന്ന തില്ലങ്കേരിയിൽ ഇപ്പോൾ പുതിയ പോരാട്ടമാണ് നടക്കുന്നത്. കൊന്നവരും കൊല്ലിച്ചവരും തമ്മിലുള്ള പോരാട്ടമാണിത്.

ഷുഹൈബ് വധക്കേസിൽ 11 പ്രതികളും സിപിഎം ക്വട്ടേഷൻ സംഘമാണ്. പ്രതികളെ പുറത്താക്കിയ പാർട്ടി സിപിഎം ആണ്. ആകാശ് തില്ലങ്കേരിയും ഷുഹൈബുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. കൊലയ്ക്ക് കാരണം രാഷ്ട്രീയ വിരോധം മാത്രമായിരുന്നു. കൊലപാതകത്തിലേ ഒന്നം പ്രതിയുടെ വെളിപ്പെടുത്താലിന്റെ സാഹചര്യത്തിൽ തുടർ അന്വേഷണം വേണമെന്ന് ടി സിദ്ധിഖ് ആവശ്യപ്പെട്ടു. സിപിഎമ്മിന് കൊലയിൽ ബന്ധമില്ലെങ്കിൽ പ്രതികൾക്കു വേണ്ടി കോടതിയിൽ ലക്ഷങ്ങൾ മുടക്കി വക്കീലന്മാരെ കൊണ്ടുവന്നത് ആരാണ്? ആകാശ് തില്ലങ്കേരി സിപിഎമ്മിന്റെ മടിയിലാണ്. അല്ലെങ്കിൽ എന്തിനാണ് പേരുകേട്ട അഭിഭാഷകരെ വച്ചതെന്നും അദ്ദേഹം ചോദിച്ചു.

ഷുഹൈബ് വധക്കേസ് പ്രതികൾ വിഐപി ക്വട്ടേഷൻ പ്രതികളാണെന്ന് ടി സിദ്ധിഖ് പറഞ്ഞു. എന്നെ കൊണ്ട് ചെയ്യിച്ചതെന്ന് പ്രതി പറയുന്നു. ഇതിലും വലിയ തെളിവ് വേണോ? കണ്ണൂർ ജയിലിൽ വച്ച് 6 മണിക്കൂർ ആണ് ആകാശ് കാമുകിയുമായി സല്ലപിച്ചത്. ഇതിന് ആഭ്യന്തര വകുപ്പ് സൗകര്യം ചെയ്തു. സിബിഐ അന്വേഷണം വേണ്ടെന്ന് സർക്കാർ പറയുന്നത് പ്രതികളെ സംരക്ഷിക്കാനാണെന്നും സിദ്ധിഖ് കുറ്റപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന് ഉപരോധമേർപ്പെടുത്തണം ; വീണ്ടും പ്രസ്താവനയുമായി യുഎസ് കമ്മിഷൻ

0
ന്യൂയോർക്ക് : വ്യാഴാഴ്ച മാഡിസൺ സ്‌ക്വയർ ഗാർഡനിൽ മോഹൻ ഭാഗവത് പ്രസംഗിക്കാനിരിക്കെ...

മൂന്നു ദിവസത്തെ തിരച്ചിൽ ; അഫ്സലിന്റെ മൃതദേഹം പെരിയാർ നദിയിൽ നിന്ന് കണ്ടെത്തി

0
ആലുവ: മൂന്നു ദിവസം മുമ്പ് ആലുവയിൽ കാണാതായ യുവാവിന്റെ മൃതദേഹം പെരിയാർ...

എംബിബിഎസിന് നാലര വർഷ ഫീസ് : ഒടുവിൽ സർക്കാർ അപ്പീലിന് ; ഉത്തരവ് സ്റ്റേ...

0
തിരുവനന്തപുരം: എംബിബിഎസിന് നാലര വർഷ ഫീസ് മാത്രമേ വാങ്ങാവൂ എന്ന ഉത്തരവ്...

പത്തനംതിട്ടയിൽ നിയന്ത്രണംവിട്ട കാർ ഇടിച്ച് അപകടം : ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

0
പത്തനംതിട്ട : അബാൻ ജംഗ്ഷനിൽ നിയന്ത്രണംവിട്ട കാർ കാൽനടയാത്രക്കാരെ ഇടിച്ചുവീഴ്ത്തി. മദ്യപിച്ച്...