കൊച്ചി : കോണ്‍ഗ്രസ് എംപിമാര്‍ക്ക് വീണ്ടും ലക്ഷദ്വീപിലേക്ക് യാത്രാനുമതി നിഷേധിച്ചു. എംപിമാരായ ഹൈബി ഈഡന്, ടി.എന്‍ പ്രതാപന് എന്നിവര്‍ക്കാണ് അനുമതി നിഷേധിച്ചത്. സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് എംപിമാരുടെ സന്ദര്‍ശനമെന്ന് ചൂണ്ടിക്കാട്ടിയാണ് കളക്ടര്‍ എസ്.അസ്ഗര്‍ അലി അനുമതി നിഷേധിച്ചത്.
ദ്വീപിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തകരാന്‍ എംപിമാരുടെ സന്ദര്‍ശനം ഇടയാക്കും. സന്ദര്‍ശനത്തിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം മാത്രമാണെന്നും ലക്ഷദ്വീപ് കളക്ടര്‍ ഉത്തരവില്‍ പറയുന്നു. കഴിഞ്ഞ മാസം എംപിമാര്‍ ലക്ഷദ്വീപ് യാത്രയ്ക്ക് അനുമതി തേടിയപ്പോള്‍ ഏഴു ദിവസം ക്വാറന്റീനില്‍ കഴിയണമെന്ന് ചൂണ്ടിക്കാട്ടി അപേക്ഷ നിരസിച്ചിരുന്നു. ക്വാറന്റൈനില്‍ കഴിയാന്‍ സമ്മതമാണെന്ന് എംപിമാര്‍ അറിയിച്ചിരുന്നു.