ഡൽഹി പോലീസ് നടപടി ; കോണ്‍ഗ്രസ് എംപിമാര്‍ സ്പീക്കറെ കണ്ട് പരാതി നൽകി

For full experience, Download our mobile application:
Get it on Google Play

ദില്ലി : എഐസിസി ഓഫീസിലേക്ക് അതിക്രമിച്ച് കയറി നേതാക്കളേയും എംപിമാരേയും കസ്റ്റഡിയിലെടുത്ത ഡൽഹി പോലീസ് നടപടിക്കെതിരെ കോണ്‍ഗ്രസ് എംപിമാര്‍ സ്പീക്കറെ കണ്ട് പരാതി നൽകി. എംപിമാർ പാർലമെന്ററി പാർട്ടി ഓഫീസിൽ യോഗം ചേർന്ന ശേഷമാണ് ഓം ബിർളയെ കണ്ടത്. ലോക്സഭ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിയുടെ നേതൃത്വത്തിലാണ് സംഘം എത്തിയത്.

“ഡൽഹി പോലീസിൻ്റെ ക്രൂരത സ്പീക്കറോട് വിശദീകരിച്ചു. സ്പീക്കർ ഞങ്ങൾ പറയുന്നത് ശ്രദ്ധയോടെ കേട്ടു. എഐസിസി ഓഫീസിലേക്ക് അതിക്രമിച്ച് കയറി, എംപിമാരെയും പ്രവർത്തകരെയും മുൻകൂട്ടി ആസൂത്രണം ചെയ്ത രീതിയിലാണ് പോലീസ് ആക്രമിച്ചത്. തീവ്രവാദികളെ നേരിടുന്ന പോലെയാണ് പോലീസ് പെരുമാരിയത്. കോൺഗ്രസ് നേതാക്കളും, എംപിമാരുമാണെന്ന പരിഗണന പോലും നൽകിയില്ല”- യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ അധീർ രഞ്ജൻ ചൗധരി പറഞ്ഞു.

എഐസിസി ആസ്ഥാനത്ത് അതിക്രമിച്ച് കയറിയതിലെ പ്രതിഷേധവും സ്പീക്കറെ അറിയിച്ചു. രാഹുൽ ഗാന്ധിയോടുള്ള ഇഡിയുടെ മനുഷ്യത്വരഹിതമായ പെരുമാറ്റവും ശ്രദ്ധയിൽപ്പെടുത്തി. യംഗ് ഇന്ത്യയുമായി ബന്ധപ്പെട്ട് അറിയാവുന്ന കാര്യങ്ങൾ രാഹുൽ ഇഡിയോട് പറയുന്നുണ്ടെന്നും നേതാക്കള്‍ വ്യക്തമാക്കി. മോദിയും അമിത് ഷായും രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നുവെന്നും അവർ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി ചെയ്ത വീഡിയോയെ ചൊല്ലി...

0
മലപ്പുറം: തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി...

എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതിയിൽ ഹാജരാകാൻ കേരളത്തിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്ക്...

0
ഡൽഹി: ശമ്പളം പരിഷ്കരണം സംബന്ധിച്ചുള്ള എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ...

ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം ; നാലുപേർ മരിച്ചു

0
ഭാവ്നഗ‍ർ: ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം. വ്യാജമദ്യം കുടിച്ച നാലുപേർ മരിക്കുകയും...

മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനംചെയ്ത് നടത്തിയ ജിഎസ്ടി തട്ടിപ്പിൽ എസ് ഐ ടി ഉടൻ പ്രാഥമിക...

0
കൊച്ചി: ലിയോണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനംചെയ്ത് നടത്തിയ ജിഎസ്ടി തട്ടിപ്പിൽ എസ്...